1 GBP = 106.56
breaking news

തെരുവിന് എ.ആർ. റഹ്മാന്റെ പേര് നൽകി കാനഡ

തെരുവിന് എ.ആർ. റഹ്മാന്റെ പേര് നൽകി കാനഡ

ഇന്ത്യയുടെ അഭിമാനമായ സംഗീത സംവിധായകൻ എ.ആർ റഹ്‌മാന് ആദരവുമായി കാനഡ. മാർഖാം നഗരത്തിലെ തെരുവിന് എ.ആർ റഹ്മാന്റെ പേര് നൽകിയാണ് രാജ്യം ആദരിച്ചത്. ഇതിന് ട്വിറ്ററിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയ റഹ്മാൻ, ‘എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപിക്കാത്ത അംഗീകാരമാണിതെന്നും കാനഡക്കും മാർഖാം നഗരത്തിനും നന്ദിപറയുന്നു’വെന്നും കുറിച്ചു.

“ഇത് എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. മർഖാം മേയർ ഫ്രാങ്ക് സ്കാർപിറ്റി, കൗൺസിലർമാർ, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരോടും കാനഡയിലെ മുഴുവൻ ജനങ്ങളോടും ഞാൻ വളരെ നന്ദിയുള്ളവനാണ്” -റഹ്മാൻ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more