- യുകെയിൽ ഹൈസ്ട്രീറ്റ് മാഫിയ സംഘങ്ങളുടെ വിളയാട്ടം; കൗൺസിൽ ഉദ്യോഗസ്ഥയെ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഭീഷണി
- ഇന്ധന വില കുതിച്ചുയരുന്നത് ബാധിച്ചു; ബ്രിട്ടീഷ് വിമാനക്കമ്പനി ലിക്വിഡേഷൻ നടപടിയിലേക്ക്
- അഞ്ചു മില്യൺ പൗണ്ട് വ്യാപാരിയിൽ നിന്ന് ലഭിച്ചത് വെളിപ്പെടുത്തിയില്ല; റിഫോം യുകെ നേതാവ്നിഗൽ ഫാരേജിനെതിരെ അന്വേഷണം
- ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം വർണാഭമായി...... ടോം തോമസിനെ പ്രസിഡന്റായും എൽദോ ജോർജിനെ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു
- ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് സൂചന
- ഹുർമുസ് കടലിടുക്കിലെ ഉപരോധം: ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ കടന്നു, ബ്രിട്ടനിൽ ഇന്ധന വില വീണ്ടും വർദ്ധിക്കുമെന്ന് സൂചന
- ഇറാൻ യുദ്ധത്തിന് ഇതുവരെ ചെലവായത് 25 ബില്യൺ ഡോളർ; ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ
ഉണ്ണി മുകുന്ദൻ, വിഷ്ണു, മാളവിക, ഷെഫ് പിള്ള വിശിഷ്ടാതിഥികൾ എത്തിച്ചേർന്നു കഴിഞ്ഞു….. പുന്നമടയാവാൻ അണിഞ്ഞൊരുങ്ങി മാൻവേഴ്സ് തടാകം……മത്സര വള്ളംകളിക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാം, ഭക്ഷണ കൗണ്ടറുകൾ, 3500 കാർ പാർക്കിംങ്……
- Aug 26, 2022
അലക്സ് വർഗ്ഗീസ്സ്
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു.കെയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2022” സംഘടിപ്പിച്ചിരിക്കുന്ന നാളെ ഓഗസ്റ്റ് 27 ശനിയാഴ്ച്ച മാന്‍വേഴ്സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളാ പൂരത്തിൽ പങ്കെടുക്കുമെന്നറിയിച്ച സെലിബ്രിറ്റി ഗസ്റ്റുകൾ എല്ലാവരും എത്തിച്ചേർന്നു കഴിഞ്ഞു. ഉണ്ണി മുകുന്ദൻ, വിഷ്ണു എന്നിവരെ ലണ്ടനിൽ യുക്മ ലണ്ടൻ കോർഡിനേറ്ററും വള്ളംകളിയുടെ ജനറൽ കൺവീനറുമായ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ ജോയിൻറ് ട്രഷറർ എബ്രഹാം പൊന്നും പുരയിടവും ചേർന്ന് സ്വീകരിച്ചു. പിന്നണി ഗായിക മാളവിക അനിൽകുമാറിനെ മുൻ യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോയും സ്വീകരിച്ചു. മലയാളിയുടെ രുചിക്കൂട്ട് ലോകത്തിന് മുന്നിൽ സ്നേഹത്തിൽ ചാലിച്ച് വിളമ്പുന്ന ഷെഫ് പിള്ള നേരത്തേ തന്നെ യുക്മയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നിരുന്നു.
തടാകത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന പാര്‍ക്കില്‍ കഴിഞ്ഞ മൂന്ന് തവണയും ലഭിച്ചതു പോലെ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 27 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. മത്സരിക്കുന്ന ടീമുകള്‍ക്കൊപ്പം തന്നെ യുക്മയിലെ അംഗ അസോസിയേഷനുകളും വണ്‍ ഡേ ഫാമിലി ടൂര്‍ എന്ന നിലയില്‍ ബസ്സുകളിലും കോച്ചുകളിലുമായിട്ടാണ് എത്തിച്ചേരുന്നത്. കോച്ചുകള്‍ക്കും കാറുകള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 27 ശനിയാഴ്ച്ച നടത്തപ്പെടുന്ന “കേരളാ പൂരം 2022″നോട് അനുബന്ധിച്ച് എല്ലാവര്ക്കും ആസ്വദിക്കത്തക്ക വിധമുള്ള വിവിധ സൗകര്യങ്ങള്‍ മാന്‍വേഴ്സ് തടാകത്തിന്റെ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന് ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.
സെലിബ്രിറ്റി ഗസ്റ്റുകള്‍

യുക്മ കേരളാപൂരം വള്ളംകളി – 2022 ന് ആവേശം പകരാന്‍ മലയാളത്തിന്റെ പ്രിയ നടന് ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകന്, മേപ്പടിയാന് ഫെയിം വിഷ്ണു മോഹൻ, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മാളവിക അനിൽകുമാർ, ലോക പ്രശസ്ത പാചക വിദഗ്ദൻ ഷെഫ് സുരേഷ് പിള്ള തുടങ്ങിയവർ എത്തിക്കഴിഞ്ഞു. കൂടാതെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിന്നുള്ള എം.പിമാര്‍, മേയര്‍മാര്‍, കൗണ്‍സിലേഴ്സ്, പ്രമുഖ ഗായകരും നര്‍ത്തകരുമെല്ലാം ഒത്തുചേരുന്നതായിരിക്കും വിശിഷ്ടാതിഥികളുടെ നിര.
“കേരളാപൂരം 2022” മത്സരവേദിയും പ്രവേശനവും
മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ്, ഭക്ഷണ ശാലകള്‍, മറ്റ് പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ ചുറ്റുമുള്ള പുല്‍തകിടിയിലാവും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. യു.കെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള മറ്റ് തടാകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ കരയിലെ ഏത് ഭാഗത്ത് നില്ക്കുന്ന കാണികള്‍ക്കും തടസ്സങ്ങളില്ലാതെ മത്സരം വീക്ഷിക്കാമെന്നുള്ളത് വേദിയെ ശ്രദ്ധേയമാക്കുന്നു.

ശനിയാഴ്ച്ച രാവിലെ 8.30 മുതല്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം പാര്‍ക്കില്‍ പ്രവേശിക്കുന്ന അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള എല്ലാവരും സംഘാടകര്‍ നല്കുന്ന റിസ്റ്റ് ബാന്റ് ധരിക്കേണ്ടതാണ്. തിരക്ക് ഒഴിവാക്കുന്നതിന് പ്രവേശനത്തിനായി നാല് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. പ്രോഗ്രാം കമ്മറ്റി ഫിനാന്‍സ് മാനേജര്‍മാരായ ഡിക്സ് ജോര്‍ജ്ജ്, എബ്രാഹം പൊന്നുംപുരയിടം, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ടീം പ്രവേശന കവാടത്തില്‍ തിരക്കുകള്‍ ഉണ്ടാവാത്ത വിധത്തില്‍ പ്രവേശന നിരക്ക് ഈടാക്കി റിസ്റ്റ് ബാന്റ് നല്‍കുന്നതായിരിക്കും.
പ്രവേശന ഫീ: 3 പൗണ്ട് (5 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഫ്രീ ആയിരിക്കും).
പാര്‍ക്കിംഗ്:
വിശാലമായ പാര്‍ക്കിങ് സൗകര്യം അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 3500 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനായുള്ള ഗ്രൗണ്ടിന് വാടക നല്‍കണമെങ്കിലും ഇവന്റിന് എത്തിച്ചേരുന്ന എല്ലാവര്ക്കും പാര്‍ക്കിംഗ് തികച്ചും സൗജന്യമായിരിക്കും. പരിപാടിയ്ക്കായി എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് പാര്‍ക്കിങ് അറ്റന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.
കാര്‍ പാര്‍ക്കിംഗ് അഡ്രസ്സ് & പോസ്റ്റ് കോഡ്:
Triangle Car Park, Station Road, Wath upon Dearne, Rotherham, S63 7DG
Pump House Car Park, Station Road, Wath upon Dearne, Rotherham, S63 7DG
ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്.
കോച്ച് പാര്‍ക്കിംഗ് നടത്തേണ്ട സ്ഥലം:
Recreation Road, Wath upon Dearne, Rotherham, S63 7DG

വള്ളംകളി വീക്ഷിക്കുന്നതിനുള്ള സൗകര്യം
തടാകത്തിന്റെ ചുറ്റുമുള്ള സ്ഥലത്ത് നിന്ന് വള്ളംകളി മത്സരം നേരിട്ട് കാണുന്നതിന് അവസരമുണ്ടായിരിക്കും. ആളുകള്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് വിശാലമായ പുല്‍ത്തകിടിയുമുണ്ട്. ഒരേ സമയം പതിനായിരത്തില്പരം ആളുകള്‍ക്ക് യാതൊരു തിരക്കും കൂട്ടാതെ തന്നെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ്
കഴിഞ്ഞ തവണ ലൈവ് പ്രോഗ്രാം നടത്തുന്നതിന് സ്റ്റേജ് സജ്ജീകരിച്ചിരിച്ച തടാകത്തിന്റെ തീരത്ത് തന്നെയാവും ഇത്തവണയും സ്റ്റേജ് ക്രമീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാരൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം എന്നിവരുടെ മേൽനോട്ടത്തിൽ അരങ്ങേറുന്നതായിരിക്കും. മനോജ്കുമാര്‍ പിള്ള, ലിറ്റി ജിജോ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ ക്രമീകരണം നടന്നു വരുന്നു.
ഭക്ഷണ കൗണ്ടറുകള്‍:
മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിവിധ കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും. യു.കെയിലെ സൗത്ത് വെസ്റ്റിലുള്ള ടോണ്ടണ് നിന്നുള്ള മട്ടാഞ്ചേരി റസ്റ്റോറന്റ് & കേറ്ററിങ് കമ്പനിയാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ആളുകള്‍ക്ക് ഒരു ഫുഡ് ഫെസ്റ്റിവലിന്റെ അനുഭവം നല്കുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങളാണ് ഔട്ട്ഡോര്‍ കേറ്ററിങില്‍ അനുഭവസമ്പന്നരായ മട്ടാഞ്ചേരി ടീം നടത്തിവരുന്നത്. ഇത്തവണത്തെ യു.കെ.കെ.സി.എ കണ്വന്ഷന് ഉള്‍പ്പെടെ വലിയ കേറ്ററിങ് പരിപാടികള്‍ നടത്തിയ നടത്തി വിജയിപ്പിച്ച അനുഭവ സമ്പത്ത് കേരളാ പൂരത്തിൽ പകര്‍ന്ന് നല്‍കാനൊരുങ്ങുകയാണ് മട്ടാഞ്ചേരി കാറ്ററിംങ്ങ് കമ്പനി.
വള്ളംകളി മത്സരത്തില്‍ വിവിധ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തില്‍ നടത്തുന്ന “കേരളാ പൂരം 2022”. യൂറോപ്പില്‍ മലയാളികള്‍ നടത്തുന്ന ഏക വള്ളംകളി മത്സരവും കാണുന്നതിനും ആസ്വദിക്കുന്നതിനുമായുള്ള അവസരം എല്ലാ യു.കെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
മത്സരവള്ളംകളി സംബന്ധിച്ച് ടീം ക്യാപ്റ്റന്മാര് ബന്ധപ്പെടേണ്ടത്:-
ജയകുമാര്‍ നായര്‍: 07403223066
ജേക്കബ് കോയിപ്പള്ളി: 07402935193
കേരളാ പൂരം 2022മായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക്:-
ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) : 07904785565,
കുര്യൻ ജോർജ് ( ജനറൽ സെക്രട്ടറി) : 07877348602
ഷീജോ വര്‍ഗ്ഗീസ്: 07852931287
Latest News:

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹി ബിനോയ് മാത്യുവിന്റെ ഭാര്യാമാതാവ് നിര്യാതയായി
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹിയായ(കായികമേള കോഓർഡിനേറ്റർ )ശ്രീ ബിനോയി മാത്യുവിന്റെ ഭാര്യ മാതാ...Obituary
യുകെയിൽ ഹൈസ്ട്രീറ്റ് മാഫിയ സംഘങ്ങളുടെ വിളയാട്ടം; കൗൺസിൽ ഉദ്യോഗസ്ഥയെ കൊല്ലുമെന്നും വീട് കത്തിക്കുമെന...
ലണ്ടൻ: യുകെയിൽ ഹൈസ്ട്രീറ്റ് കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങളുടെ വിളയാട്ടം. ഹൈസ്ട്രീറ്റുകളിൽ മുളച്ചുപൊ...UK NEWS
അവന് പൂര്‍ണ ആരോഗ്യവാന്‍’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന് അനോഷ് ആശുപത്രി വിട്ടു
തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന് അനോഷ് ആശ...Latest News
കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത
കേരളത്തില്‍ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യതയിലെത്തി. 1.68 ല...Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി: ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 ന് വാദം കേൾക്ക...
തിരുവനന്തപുരം: രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം ക...Kerala
രണ്ടാഴ്ചയോളം അടച്ചിട്ട മേശ, തുറന്നപ്പോൾ കടലാസുകൾക്കിടയിൽ 'സ്വർണ്ണ മോതിര'മിട്ട പാമ്പ്! സംഭവം കാസർക...
കാസർകോട്: രണ്ടാഴ്ചയോളം തുറക്കാത്ത മേശ വലിപ്പ് തുറന്നപ്പോൾ ദേ കിടക്കുന്നു സ്വർണ മോതിരമിട്ട പാമ്പ്. അ...Kerala
പുതുയുഗയാത്ര ജനം അംഗീകരിച്ചു, എംഎൽഎമാരുടെ അഭിപ്രായം കണക്കിലെടുത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കും’; സണ...
ജനവിധി യുഡിഎഫിന് അനുകൂലം, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ...Kerala
സസ്പെൻഷൻ സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ’; ബി അശോ...
സസ്പെൻഷന് പിന്നാലെയും സംസ്ഥാനസർക്കാരെയുള്ള വിമർശനം തുടർന്ന് ഡോക്ടർ ബി അശോക്. നടപടിക്കെതിരെ കോടതിയില...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹി ബിനോയ് മാത്യുവിന്റെ ഭാര്യാമാതാവ് നിര്യാതയായി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹിയായ(കായികമേള കോഓർഡിനേറ്റർ )ശ്രീ ബിനോയി മാത്യുവിന്റെ ഭാര്യ മാതാവ് ലീലാമ്മ സാമുവൽ (72) നിര്യാതയായി. കരിപ്പുഴ മുതിരക്കണ്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ സാമുവൽ ഉമ്മാന്റെ ഭാര്യ ആണ് പരേത. സംസ്കാര ചടങ്ങുകൾ ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം ഇന്നലെ (29/04/26) വൈകിട്ട് മൂന്ന് മണിയോട് കൂടി പുതിയകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു. മക്കൾ : ബിജു, ബിന്ദു, ബിനിമരുമക്കൾ : അനിത, ബിനോയ്, ജെയിംസ്.കൊച്ചുമക്കൾ : ബിനോജ്, ജോബിൻ, അലീഷാ, അക്സൽ, ജോബ്,
- അവന് പൂര്‍ണ ആരോഗ്യവാന്‍’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന് അനോഷ് ആശുപത്രി വിട്ടു തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന് അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനെന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും പ്രശ്നങ്ങള്‍ പൂര്‍ണമായി ഭേദമായെന്നും ഡോക്ടേഴ്സ് അറിയിച്ചു. അനോഷിന് ന്യൂറോ സംബന്ധമായും പ്രശ്നങ്ങളും ശ്വാസതടസവും പൂര്‍ണ്ണമായി ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. വേനല്‍ക്കാലത്ത്
- കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത കേരളത്തില്‍ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യതയിലെത്തി. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വര്‍ഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീന്‍, കണവ-കൂന്തല്‍-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വര്‍ധനവുണ്ടായി. എന്നാല്‍, തിരിയാന്‍, ചെമ്മീന്‍, പാമ്പാട എന്നിവ കുറഞ്ഞു മത്തി കഴിഞ്ഞാല്‍, അയല (62,269 ടണ്‍), കൊഴുവ (43,
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി: ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 ന് വാദം കേൾക്കും തിരുവനന്തപുരം: രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 14 ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രതി രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നും ചൂണ്ടികാട്ടിയാണ് എസ്ഐടി ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാമതും കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. 2023-ല്‍ ഒരു ഹോംസ്റ്റേയില്‍ വച്ച് പീഢനം നടന്നു എന്നാണ് പരാതിയിലെ
- രണ്ടാഴ്ചയോളം അടച്ചിട്ട മേശ, തുറന്നപ്പോൾ കടലാസുകൾക്കിടയിൽ ‘സ്വർണ്ണ മോതിര’മിട്ട പാമ്പ്! സംഭവം കാസർകോട് കാസർകോട്: രണ്ടാഴ്ചയോളം തുറക്കാത്ത മേശ വലിപ്പ് തുറന്നപ്പോൾ ദേ കിടക്കുന്നു സ്വർണ മോതിരമിട്ട പാമ്പ്. അകത്തുള്ളത് ചേരയാണെന്നു വീട്ടുകാർ തിരിച്ചറിഞ്ഞെങ്കിലും പാമ്പുകടിയേറ്റ് മരണങ്ങൾ കൂടിയ ഈ സാഹചര്യത്തിൽ ആശങ്ക അകറ്റാൻ സർപ്പ വളണ്ടിയർമാരെ വിളിപ്പിച്ചു. ആശങ്കയും കൗതുകവും നിറഞ്ഞ നിമിഷങ്ങൾക്കായിരുന്നു അഡൂരിലെ രവിയുടെ വീട് സാക്ഷ്യം വഹിച്ചത്. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കൂടുങ്ങിയ നിലയിലായിരുന്നു. ബുധനാഴ്ച്ച രാവിലെ ആയിരുന്നു സംഭവം. പുതിയ വീടിന്റെ പണി
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






click on malayalam character to switch languages