- യുഎസ്-യുകെ വ്യാപാര കരാറിൽ ധാരണ; സ്റ്റീൽ, അലുമിനിയം, കാർ തീരുവകളിൽ ഇളവ്
- പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം; ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി
- യുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ
- ആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിനാലാമൻ
- സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന
- പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ
- 'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത് മാലിന്യം
അര ലക്ഷം പൗണ്ട് ബജറ്റ് വള്ളംകളിയും കാര്‍ണിവലും: “അലൈഡ്- യുക്മ കേരളാ പൂരം 2022”; സ്പോണ്‍സേഴ്സിന്റെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി….
- Aug 25, 2022

അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ഒരേ താളവട്ടത്തില്‍ തുഴയെറിഞ്ഞ് ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുന്ന വള്ളങ്ങളുടെ പടക്കുതിപ്പിന്റെ ചൂടും ചൂരും കാണികളെ ത്രസിപ്പിക്കുന്ന മനോഹരനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായി പുന്നമടക്കായലിന്റെ തീരത്ത് എന്ന പോലെ ഓഗസ്റ്റ് 27 ശനിയാഴ്ച്ച സൗത്ത് യോര്‍ക്ക്ഷെയറിലെ റോതര്ഹാമിലുള്ള മാന്‍വേഴ്സ് തടാകത്തിന്റെ കരയിലെത്തുന്ന ജനസഹസ്രങ്ങളുടെ ആവേശവും ആനന്ദവും അതിരില്ലാതെ ആകാശത്തോളും ഉയരുന്ന അപൂര്‍വ സൗഭാഗ്യത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനാണ് യു.കെ മലയാളികള്‍ക്ക് യുക്മയുടെ നേതൃത്വത്തില്‍ അവസരം ഒരുക്കുന്നത്. അരലക്ഷത്തിലധികം പൗണ്ട് ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഈ ഇവന്റ് ആസ്വദിക്കുന്നതിന് അവസരം ഒരുക്കുന്ന യുക്മ, ഇത്തരം ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്പോണ്‍സര്‍മാരുടെ അകമഴിഞ്ഞ പിന്തുണയോടെയാണ്. പ്രശസ്ത യുവ സിനിമാ താരം ഉണ്ണി മുകുന്ദന് ഉള്‍പ്പെടെയുള്ള സെലിബ്രറ്റികള്‍ പങ്കെടുക്കുന്ന പരിപാടിയ്ക്ക് ആവേശകരമായ പ്രതികരണമാണ് യു.കെ മലയാളികളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി യുക്മയുടെ മെഗാ സ്പോണ്‍സറായി തുടരുന്ന അലൈഡ് മോര്‍ട്ട്ഗേജസ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, മലബാര്‍ ഫുഡ്സ്, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, ക്രോസ്സ് പേ, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മട്ടാഞ്ചേരി റസ്റ്റോറന്റ് ആന്റ് കേറ്ററിങ് ഗ്രൂപ്പ്, ഹോളിസ്റ്റിക്ക് കെയര്‍, എന്വര്റ്റിസ് കണ്‍സള്‍ട്ടന്‍സി, വോസ്റ്റെക്ക്, ലവ് ടു കെയര്‍ എന്നിവര്‍ ചേര്‍ന്നാണ് യു.കെ മലയാളികളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടാന്‍ പോകുന്ന ഈ വള്ളംകളി മത്സരത്തിന് പിന്തുണയുമായെത്തുന്നത്.
ഓപ്പണ്‍ എയര്‍ പ്രോഗ്രാമുകള്‍ പൊതുവേ വലിയ ഹാളുകളില്‍ നടക്കുന്ന പരിപാടികളേക്കാള്‍ ചെലവ് കുറഞ്ഞവ ആവേണ്ടതാണ്. എന്നാല്‍ വള്ളംകളി മത്സരവും അതിനോട് അനുബന്ധമായി നടക്കുന്ന കാര്‍ണിവലുമൊക്കെ നടത്തുന്നതിന് ആവശ്യമായ സേഫ്റ്റി ആന്റ് സെക്യൂരിറ്റി നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതുണ്ട്. ചെലവ് ഇത്രയധികമായി വര്‍ദ്ധിക്കുന്നതിന് ഇതും ഒരു കാരണമായി.
ഇവന്റ് നടക്കുന്ന മാന്‍വേഴ്സ് തടാകവും ചുറ്റുമുള്ള പാര്‍ക്കും വളരെയധികം വിസ്തീര്‍ണ്ണമുള്ളതാണ്. നിരവധി ഓപ്പണ്‍ സ്പേസുകളുള്ള ഈ പാര്‍ക്കില്‍ പതിനായിരത്തിലധികം ആളുകള്‍ എത്തിച്ചേര്‍ന്നാല്‍ പോലും തിരക്ക് ഉണ്ടാവാതെയുള്ള ക്രമീകരണങ്ങള്‍ ചെയ്യുക സാധ്യമാണ്. 3500ല്‍പരം പാര്‍ക്കിങ് സ്പേസുകളും മിനിബസ്, കോച്ച് എന്നിവ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. വള്ളംകളിയില്‍ പങ്കെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാണികളായെത്തുന്നതിനും ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ക്കിങിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഇത്രയും വിശാലമായ സൗകര്യങ്ങളുണ്ടെങ്കിലും മാന്‍വേഴ്സ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്ക് ഇവന്റ് നടത്തിപ്പിനായി മിതമായ നിരക്കിലാണ് വിട്ട് നല്‍കിയിരിക്കുന്നത്.
ഇവന്റുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചെലവ് ഉണ്ടായിട്ടുള്ളത് വള്ളംകളി മത്സരങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള എന്റര്ടെയിന്റ്മെന്റ് കമ്പനിയുമായിട്ടാണ്. സംഘാടകസമിതിയുടെ ആദ്യ തീരുമാനം അനുസരിച്ച് ഇത്തവണ നെഹ്റു ട്രോഫി മത്സരങ്ങളുടെ മാതൃകയില്‍ 16 ടീമുകളെ പങ്കെടുപ്പിച്ച് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും എന്ന നിലയില്‍ എട്ട് റേസുകള്‍ ആയിരുന്നു. എന്നാല്‍ മത്സരം പ്രഖ്യാപിച്ചതോടെ യു.കെയിലെമ്പാടുമുള്ള മലയാളികള്‍ അരയുംതലയും മുറുക്കി ആവേശത്തോടെ ടീമുകള്‍ സംഘടിപ്പിക്കുന്നതിന് ഇത്തവണയും കളത്തിലിറങ്ങുകയായിരുന്നു. 16 ടീമുകളെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിച്ചിടത്ത് 27 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇനിയും ടീമുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന താത്പര്യവുമായി പലരും എത്തിയിരുന്നുവെങ്കിലും സുഗമമായ നടത്തിപ്പിനാണ് 27 ടീമുകളെ എടുത്തത്.
എല്ലാ ടീമുകള്‍ക്കും മൂന്ന് റേസുകളില്‍ പങ്കെടുക്കുന്നതിന് അവസരം നല്കുവാന് സംഘാടക സമിതി ശ്രമിക്കും. എല്ലാ ടീമുകള്‍ക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. വള്ളംകളിയേയും കേരളീയ സംസ്ക്കാരത്തെയും ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ സമയം ആസ്വദിക്കുന്നതിന് അവസരം ഒരുക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യമെന്ന് സംഘാടകസമിതി അറിയിച്ചു.
ഇവന്റ് നടക്കുന്ന മാന്‍വേഴ്സ് തടാകത്തിന്റെ പാര്‍ക്കിലെ സേഫ്റ്റി ആന്റ് സെക്യൂരിറ്റി നിബന്ധനകള്‍ വളരെ കര്‍ശനമാണ്. തടാകത്തിലേയ്ക്ക് കുട്ടികള്‍ ഒന്നും വലിച്ചെറിയാതിരിക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഇവന്റ് ദിവസം പ്രത്യേക സെക്യൂരിറ്റി ഉടമസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പാര്‍ക്കിങ് അറ്റന്റുമാര്‍, ക്ലീനിങ് അറ്റന്റേഴ്സ് എന്നിവരും ഇവന്റ് ഡേയില്‍ പ്രത്യേകം നിയോഗിക്കപ്പെടുന്നവരാണ്. ഇത്രയും ആളുകള്‍ പങ്കെടുക്കുന്നത് കൊണ്ട് തന്നെ എല്ലാവരുടേയും സൗകര്യാര്‍ത്ഥം പോര്‍ട്ടബിള്‍ ടോയ്ലറ്റ്സ് ഡിസേബിള്‍ഡ്, ബേബി ചേഞ്ചിങ് എന്നിവ കൂടി ഉള്‍പ്പെടുത്തി ക്രമീകരിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാമുള്ള ചെലവ് സംഘാടക സമിതിയാണ് വഹിക്കേണ്ടത്.
ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, മത്സരങ്ങളുടെ ഇടവേളകളിലുള്ള കലാപരിപാടികള്‍ എന്നിവയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് യു.കെയില്‍ സാധാരണ ഔട്ട് ഡോര്‍ ഇവന്റുകള്‍ക്ക് ഒരുക്കാറുള്ള ഏറ്റവും വലിയ സ്റ്റേജ് ആയിട്ടുള്ള 10 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള മെഗാ സ്റ്റേജാണ്. മെഗാ സ്റ്റേജ്, അതിനു അനുയോജ്യമായ സൗണ്ട് സിസ്റ്റം എന്നിങ്ങനെ വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വള്ളംകളി മത്സരം നിയന്ത്രിക്കുന്നതിന് പ്രത്യേക പവിലിയന്, റണ്ണിങ് കമന്ററിയ്ക്ക് സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റുകളില്‍ പ്രത്യേക സൗകര്യം എന്നിവയുമുണ്ട്. കൂടാതെ സ്പോണ്‍സേഴ്സ്, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്ക് വി.ഐ.പി ലോഞ്ച് ഒരുക്കിയിട്ടുണ്ട്. യു.കെയിലെ മലയാളികള്‍ക്കിടയില്‍ ഇത്രയേറെ മുന്നൊരുക്കങ്ങളോട് കൂടി നടത്തപ്പെടുന്ന ജനകീയമായ മറ്റൊരു ഇവന്റ് ഇതുവരെയും ഉണ്ടായിട്ടില്ല. ബൃഹത്തായ ഒരു ഇവന്റ് എന്ന നിലയിലാണ് ഇതിന്റെ ബജറ്റ് അരലക്ഷത്തിലധികം പൗണ്ടിലെത്തിയത്. ഇതുപോലെ ഒരു സ്വപ്ന പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് സ്പോണ്‍സേഴ്സ് സഹകരിച്ചതാണ് ഈ പരിപാടിയുടെ നടത്തിപ്പിന് സഹായകരമായത്. യുക്മയുടെ മെഗാ സ്പോണ്‍സറായി തുടരുന്ന അലൈഡ് മോര്‍ട്ട്ഗേജസ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, മലബാര്‍ ഫുഡ്സ്, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, ക്രോസ്സ് പേ, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മട്ടാഞ്ചേരി റസ്റ്റോറന്റ് ആന്റ് കേറ്ററിങ് ഗ്രൂപ്പ്, എന്വര്റ്റിസ് കണ്‍സള്‍ട്ടന്‍സി, വോസ്റ്റെക്ക്, ഹോളിസ്റ്റിക്ക് കെയര്‍, ലവ് ടു കെയര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഇവന്റിന് പിന്തുണയുമായെത്തുന്നത്.

അലൈഡ് മോര്‍ട്ട്ഗേജ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
യു.കെ മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത കമ്പനിയാണ് അലൈഡ് മോര്‍ട്ട്ഗേജ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. വിശ്വസ്തമായ സേവനങ്ങള്‍ നല്കി കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി യു.കെ മലയാളികളുടെ വിശ്വാസമാര്‍ജ്ജിച്ച അലൈഡ് മോര്‍ട്ട്ഗേജ്, റീ മോര്‍ട്ട്ഗേജ്, ഇന്‍ഷ്വറന്‍സ്, വില്‍ സര്‍വീസസ് എന്നിവയില്‍ വളരെ സജീവമാണ്. ഒരു ദശാബ്ദമായി യുക്മ നാഷണല്‍ കലാമേളയുടെ മെഗാ സ്പോണ്‍സ്റും അലൈഡ് ഗ്രൂപ്പാണ്. അലൈഡ് ഗ്രൂപ്പ് ഈ പരിപാടിയുടെ ആദ്യ ഘട്ടം മുതല്‍ നല്കി വന്നിരിക്കുന്നത് നിര്‍ലോഭമായ പിന്തുണയാണ്.
പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്
യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.
ഏലൂര്‍ കണ്‍സള്‍ട്ടന്‍സി
യു.കെ മലയാളികള്‍ക്കിടയില്‍ നഴ്സിങ് രംഗത്ത് റിക്രൂട്ട്മെന്റ്, സ്റ്റുഡന്റ് കണ്‍സള്‍ട്ടന്‍സി എന്നിവയില്‍ ഏറ്റവും വിശ്വസ്തരായ സ്ഥാപനമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി. എന്‍.എച്ച്എസ് ട്രസ്റ്റുകളിലും നഴ്സായും മറ്റ് ഹെല്‍ത്ത് കെയര്‍ സ്റ്റാഫ് ആയും ജോലി ലഭിക്കുന്നതിന് ആവശ്യമായ സേവനം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നല്കി വരുന്ന സ്ഥാപനമാണിത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ഇവരിലൂടെ ബ്രിട്ടണിലെ ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ ജോലി തേടാവുന്നതാണ്. ബ്രിട്ടണിലുള്ളവര്‍ക്ക് ജോലി മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറുന്നതിനും ഇവരുടെ സേവനം തേടാവുന്നതാണ്. രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്കി യുക്മ ആദരിച്ചിട്ടുണ്ട്.
മട്ടാഞ്ചേരി റസ്റ്റോറന്റ് ആന്റ് കേറ്ററിങ്
ഈ ഇവന്റിലെ കേറ്ററിങ് പാര്‍ട്ട്ണേഴ്സ് ആയി എത്തുന്നത് സയ്ത്ത് വെസ്റ്റിലെ ടോണ്ടണില് നിന്നുള്ള മട്ടാഞ്ചേരി റസ്റ്റോറന്റ് ആന്റ് കേറ്ററിങ് കമ്പനി നമ്മുടെ നാടിന്റെ പരമ്പരാഗതമായ കൊതിയൂറുന്ന വിഭവങ്ങളുമായി എത്തിച്ചേരുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മട്ടാഞ്ചേരിയുടെ സ്വാദിഷ്ഠമായ ഭക്ഷണം എല്ലാ യു.കെ മലയാളികള്‍ക്കും ആസ്വദിക്കുവാനുള്ള അവസരം ലഭിക്കുകയാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാവും ഭക്ഷണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക എന്ന് സാരഥികള്‍ അറിയിച്ചിട്ടുണ്ട്. ഇവന്റ് ദിവസം മട്ടാഞ്ചേരി ഏവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്നാക്കുകള്‍ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണവും ഐസ്ക്രീം, ശീതള പാനീങ്ങള്‍ എന്നിവയും ആവശ്യനുസരണം ഒരുക്കിയിട്ടുണ്ട്. മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണ്. പാക്കഡ് ലഞ്ച്, ഡിന്നര്‍ ബോക്സുകള്‍ നിര്‍ലോഭം മിതമായ നിരക്കില്‍ ലഭ്യമാണ്.
ഗ്ലോബല്‍ സ്റ്റഡി ലിങ്ക്.
യുകെയിലേയ്ക്ക് സ്റ്റുഡന്റ് വിസയില്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമീപിക്കാവുന്ന വിശ്വസ്ത സ്ഥാപനമാണ് ഗ്ലോബല്‍ സ്റ്റഡി ലിങ്ക്.
കഴിഞ്ഞ 15 വര്‍ഷമായി യു.കെയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലായി 25000 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ അവസരം ഒരുക്കിയിട്ടുള്ള കമ്പനിയാണ് ഗ്ലോബല്‍ സ്റ്റഡി ലിങ്ക്. എല്ലാ പ്രമുഖ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടേയും ഔദ്യോഗിക പ്രതിനിധികള്‍ എന്ന നിലയില്‍ വളരെ മുന്നേറിയിട്ടുള്ള സ്ഥാപനമാണിത്. ലണ്ടന്‍ കൂടാതെ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ, ചെന്നൈ എന്നിവിടങ്ങളിലും ഓഫീസുകള്‍ പ്രവര്‍ത്തിച്ച് വരുന്നു.
എന്‍വെര്‍ട്ടിസ് കണ്‍സള്‍ട്ടന്‍സി
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മികച്ച രീതിയില്‍ എന്‍.എച്ച്.എസ് റിക്രൂട്ട്മെന്റ് നടത്തുന്ന മലയാളികളുടെ സ്ഥാപനമാണ് എന്‍വെര്‍ട്ടിസ്. എന്വെര്ട്ടിസിനൊപ്പം എന്റോള്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.കെ എന്‍.എച്ച്.എസ് ലേക്കുള്ള പ്രവേശന പ്രക്രിയയെക്കുറിച്ചുള്ള ധാരണ, സാധ്യതയുള്ള എന്‍.എച്ച്.എസ് ട്രസ്റ്റുകളുമാറ്റി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള അവസരം ഒരുക്കുക, യു.കെയിലെ ജീവിതത്തെക്കുറിച്ചും തൊഴില്‍ കാലയളവിലുടനീളം സമയബന്ധിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉള്‍പ്പെടെ നിരവധി സഹായം എന്‍വെര്‍ട്ടിസ് നല്‍കുന്നുണ്ട്. യു.കെയിലെ എന്‍.എച്ച്.എസ് ലേക്കുള്ള നേരിട്ടുള്ള റിക്രൂട്ടിംഗ് ഏജന്‍സി എന്ന നിലയില്‍ തികച്ചും സൗജന്യമായി ആണ് നേഴ്സുമാര്‍ അടക്കമുള്ള പല ഹെല്‍ത്ത് കെയര്‍ പ്രൊഫെഷനലിനെയും റിക്രൂട്ട്മെന്റ് ചെയ്യുന്നത്. യു.കെ-യ്ക്ക് പുറമെ, ഇന്ത്യയിലും ദുബായിലുമായി ആറ് ശാഖകളിലായാണ് എന്വേര്ട്ടിസ് പ്രവര്‍ത്തിക്കുന്നത്.
ക്രോസ്സ് പേ
വിവിധ രാജ്യങ്ങളിലായുള്ള അന്‍പതിലധികം കറന്‍സികളില്‍ ക്രോസ് ബോര്‍ഡര്‍ പേയ്മെന്റുകള്‍ അനുവദിക്കുന്ന ഒരു ഫിന്‍ടെക് പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ക്രോസ്പേ. പണമ്- സ്വീകരിക്കുന്ന രാജ്യത്തെ ബാങ്ക് ക്രെഡിറ്റുകള്‍, ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍, അല്ലെങ്കില്‍ ക്യാഷ് പിക്ക് അപ്പ് ആയി പേയ്മെന്റുകള്‍ സ്വീകരിക്കാനുള്ള അവസരമുണ്ട്. 5000+ലധികം ബാങ്കുകളിലായി 2 ബില്യണിലധികം ബാങ്ക് അക്കൗണ്ടുകളുമായി ക്രോസ്പേ കണക്റ്റുചെയ്യുന്നു. വ്യക്തിഗത, ബിസിനസ്സ് ഉപഭോക്താക്കള്‍ക്കായി ക്രോസ് ബോര്‍ഡര്‍ പേയ്മെന്റുകള്‍, ചാരിറ്റി പേയ്മെന്റുകള്‍, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ സേവനങ്ങളും വേഗത്തിലുള്ളതും സുരക്ഷിതവുമായ ഡിജിറ്റല്‍ ട്രാന്സാക്ഷന്സും ക്രോസ്സ് പേ ഉറപ്പ് നല്കുന്നു.
വോസ്റ്റെക്ക്
യു.കെയിലെ സ്വകാര്യ, പൊതു ആരോഗ്യ പരിപാലന മേഖലകള്‍ക്കായി ലോകമെമ്പാടുമുള്ള യോഗ്യതയുള്ളതും പരിചയസമ്പന്നവുമായ ആരോഗ്യ പരിപാലന സ്റ്റാഫുകളുടെ റിക്രൂട്ട്മെന്റില്‍ വൈദഗ്ധ്യം നേടിയ ഒരു പ്രമുഖ ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമാണ് വോസ്റ്റെക് ലിമിറ്റഡ്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വോസ്റ്റെക്ക് ലിമിറ്റഡിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹെല്‍ത്ത് കെയര്‍ വ്യവസായത്തിലെ ഏറ്റവും മികച്ചവരുമായി പങ്കാളിത്തമുണ്ട് കൂടാതെ 45 വര്‍ഷത്തിലധികം റിക്രൂട്ട്മെന്റ് പരിചയവുമുണ്ട്. സേവനത്തേക്കാള്‍ ഉപരിയായി ഉദ്യോഗാര്‍ത്ഥികളുടെ ക്ഷേമത്തിനും തൊഴിലുടമകളുടെ ആവശ്യങ്ങള്‍ക്കും നല്കുന്ന പരിഗണ കൊണ്ട് ഒരു വിശ്വസ്ത സ്ഥാപനം എന്നു പേരെടുക്കുവാന്‍ ഇതിനോടകം തന്നെ വോസ്റ്റെക്കിന് സാധിച്ചിട്ടുണ്ട്.
ലവ് ടു കെയര്‍
യു.കെയിലെമ്പാടുമുള്ള വിവിധ സ്വകാര്യ – എന്‍.എച്ച്.എസ് സ്ഥാപനങ്ങളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ഏറ്റവും വിശ്വസ്തരായ മറ്റൊരു സ്ഥാപനമാണ് ലവ് ടു കെയർ. മുൻ യുക്മ ജോയിൻ്റ് സെക്രട്ടറി മാത്യു അലക്സാണ്ടർ (ലിവർപൂൾ) ആണ് സ്ഥാപനത്തിൻ്റെ ഡയറക്ടർ. യു.കെയിലെ ആരോഗ്യ പരിപാലന രംഗത്ത് ഗുണനിലവാരമുള്ള പ്രൊഫഷണലുകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അവരെ മികച്ച സ്ഥാപനങ്ങളില്‍ ജോലിയ്ക്ക് ചേര്‍ക്കുന്നതിന് ആവശ്യമായ പിന്തുണ അപേക്ഷ നല്‍കുന്നത് മുതല്‍ എല്ലാ ഘട്ടത്തിലും നല്‍കുന്നതിനും ശ്രദ്ധ നല്കുന്ന സ്ഥാപനമാണ് ലവ് ടു കെയര്‍. മികച്ച പരിശീലനവും പരിചരണവും നല്‍കിക്കൊണ്ട് ഉദ്യോഗാര്‍ത്ഥികളെ തൊഴിലിടങ്ങളില്‍ ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്നതിന് പ്രാപ്തരാക്കുകയും അതിലൂടെ ആളുകളെ അവരുടെ മുഴുവന്‍ കഴിവുക വ്യക്തികളുടെയും കുടുംബങ്ങളുടെയും അന്തസ്സും ജീവിത നിലവാരവും വര്‍ദ്ധിപ്പിക്കുന്നതിനും ലവ് ടു കെയര്‍ ശ്രദ്ധിക്കുന്നു. ലവ് ടു കെയർ നഴ്സിംഗ് ഏജൻസിക്ക് യുകെയിൽ ബർക്കിംഗ് ഹെഡിലെ ഹെഡ് ഓഫീസ് കൂടാതെ ലിവർപൂൾ, മാഞ്ചസ്റ്റർ, ഷെഫീൽഡ്, നോർവിച്ച്, തുടങ്ങിയ സ്ഥലങ്ങളിലും ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു. കൂടാതെ ലവ് ടു കെയർ ഹോം കെയർ, ലവ് ടു കെയർ ഇൻറർനാഷണൽ റിക്രൂട്ട്മെൻറ്, എൽ.റ്റി.സി ഗ്ലോബൽ, ഇൻ്റർനാഷണൽ സ്റ്റുഡൻസ് പ്ലേയ്സ്മെൻ്റ് തുടങ്ങിയ മേഖലകളിലും ലവ് ടു കെയർ എന്ന സ്ഥാപനം പ്രവർത്തിച്ചു

ഹോളിസ്റ്റിക്ക് ഗ്രൂപ്പ്
ആര്.ആര്. ഹോളിസ്റ്റിക്ക് ഗാര്‍മെന്റ്സ്, ആര്.ആര്. ഹോളിസ്റ്റിക്ക് കെയര്‍, ഹോളിസ്റ്റിക്ക് മോട്ടോര്‍ ഹോം എന്നീ സംയുക്ത സംരംഭങ്ങളുമായി രാകേഷ് ശങ്കരനും ടീമുമെത്തുന്നു. ഹോളിസ്റ്റിക് മോട്ടോര്ഹോമിന്റെയും ഹോളിസ്റ്റിക് ഗാര്മെന്റ്സിന്റെയും സ്റ്റാള്‍ മാന്‍വേഴ്സ് പാര്‍ക്കില്‍ ഉണ്ടായിരിക്കുന്നതാണ്. മാവേലി മന്നനെ ലണ്ടനിലും വരവേല്‍ക്കാനുള്ള ആകര്‍ഷകമായ എല്ലാ തുണിത്തരങ്ങളും ഹോളിസ്റ്റിക് ഗാര്‍മെന്റ്സ് സ്റ്റാള്‍ വഴി വില്‍ക്കുന്നതായിരിക്കും. ചുരിദാര്‍, സെറ്റ് സാരി , കസവ് ഹാഫ് സാരി ,റെഡി വെയര്‍ സാരി, മാച്ചിങ് മുണ്ടും ഷര്‍ട്ടും എല്ലാമൊരുക്കുമെന്നാണ് ഹോളിസ്റ്റിക് ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്. ഹോളിസ്റ്റിക് മോട്ടോര്‍ ഹോമിന്റെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
മലബാര്‍ ഫുഡ്സ്
കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, കുക്കിംഗ് ഉപകരണങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്ത് വില്ക്കുന്നതില് സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന സ്ഥാപനമാണ് മലബാര്‍ ഫുഡ്സ്. ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിന് സമീപം സ്ലവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്സ് ലിമിറ്റഡ് 2014 മുതല്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം, ഇറക്കുമതി, കയറ്റുമതി, മൊത്തവിതരണം എന്നിവയില്‍ ആഗോള പ്രശസ്തി നേടിയിട്ടുണ്ട്. മലബാര്‍ ഫുഡ്സ് ലിമിറ്റഡ് നടത്തുന്ന ഒരു ഓണ്‍ലൈന്‍ സ്റ്റോറാണ് മലബാര്‍ ഡയറക്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മായം ചേര്‍ക്കപ്പെടാത്ത നിരവധി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത്, ദൈനംദിന ജീവിതത്തില്‍ വിഷരഹിത ഭക്ഷണം എത്തിക്കുന്നതിന് പ്രാധാന്യം നല്കുന്നു.
മാഗ്നാ വിഷന്‍ ടെലിവിഷന്‍
മാഗ്നാ വിഷന്‍ ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മലയാളി മനസ്സുകളെ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. വള്ളംകളി പ്രേമികളായ ലോകമെമ്പാടുമുള്ള പേക്ഷകര്‍ക്ക് മാന്‍വേഴ്സ് തടാകത്തിലെ വള്ളംകളി മാഗ്നാ വിഷന്‍ ലൈവ് ടെലികാസ്റ്റിലൂടെ ലഭ്യമാക്കുന്നതായിരിക്കും.
സ്പോണ്‍സര്‍മാരെ കൂടാതെ മറ്റുള്ളവര്‍ക്കും കാര്‍ണിവല്‍ പാര്‍ക്കില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നതാണ്. സ്റ്റാളുകള്‍ നടത്തുന്നതിന് താത്പര്യമുള്ളവര്‍ക്ക് ഇനിയും സമീപിക്കാവുന്നതാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
കേരളാ പൂരം 2022മായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്:-
ഡോ. ബിജു പെരിങ്ങത്തറ: 07904785565
കുര്യന് ജോര്‍ജ്ജ്: 07877348602
മത്സരവള്ളംകളി സംബന്ധിച്ച് ടീം ക്യാപ്റ്റന്മാര് ബന്ധപ്പെടേണ്ടത്:-
ജയകുമാര്‍ നായര്‍: 07403223066
ജേക്കബ് കോയിപ്പള്ളി: 07402935193
കേരളാ പൂരം 2022 സ്പോണ്‍സര്‍ഷിപ്പ് & ഫിനാന്‍സ് വിവരങ്ങള്‍ക്ക്:-
ഡിക്സ് ജോര്‍ജ്: 07403312250
ഷീജോ വര്‍ഗ്ഗീസ്: 07852931287
Latest News:
യുഎസ്-യുകെ വ്യാപാര കരാറിൽ ധാരണ; സ്റ്റീൽ, അലുമിനിയം, കാർ തീരുവകളിൽ ഇളവ്
ലണ്ടൻ: യുകെ - യുഎസ് വ്യാപാരകരാർ ധാരണയായി. ഡൊണാൾഡ് ട്രംപ് യുകെ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള 25...UK NEWSപാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം; ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി
ഇസ്ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആ...World'ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വ...
അപ്പച്ചൻ കണ്ണഞ്ചിറ റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേത...Spiritualയുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ
“ശാന്തമീ, രാത്രിയിൽ” മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാ...Moviesആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിന...
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി പോപ്പ്സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ...Worldസിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന
ലണ്ടൻ: സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു, റോമൻ കത്തോലിക്കാ സഭയ്...Worldപാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ
പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽ...India'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത...
കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ഇതിന്...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ‘ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ’ ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. അപ്പച്ചൻ കണ്ണഞ്ചിറ റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽസംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച’ ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ്
- യുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ “ശാന്തമീ, രാത്രിയിൽ” മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാണ് ശാന്തമീ രാത്രിയുടെ സംവിധായകൻ. പുതിയകാലത്തെ പ്രണയ വും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്ന ഒരു ഫാമിലി ചിത്രമാണ് ശാന്തമീ രാത്രിയിൽ. ജാസി ഗിഫ്റ്റും ജയരാജും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ശാന്തമീ രാത്രിയിൽ. ഗാനങ്ങൾ കൈതപ്രം, റഫീഖ് അഹമ്മദ്, ജോയ് തമ്മനം എന്നിവരുടേതാണ്. ഛായാഗ്രഹണം നവീൻ ജോസഫ് സെബാസ്റ്റിയൻ, വിഘ്നേഷ് വ്യാസ്(യുകെ). എഡിറ്റർ ഇ എസ് സൂരജ്. ജോബി ജോസ്,
- ആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിനാലാമൻ വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി പോപ്പ്സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നതിന് പിന്നാലെ റോമൻ കത്തോലിക്കാ സഭയ്ക്ക് ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന പുറത്ത് വന്നിരുന്നു.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്ന പതിനായിരക്കണക്കിന് തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും അഭിസംബോധന ചെയ്തു കൊണ്ടാണ് പുതിയ പോപ്പ് ബാൽക്കണിയിലെത്തിയത്. ആദ്യത്തെ അമേരിക്കൻ പോപ്പായ റോബർട്ട് പ്രിവോസ്റ്റ് ചിക്കാഗോയിൽ നിന്നുള്ളതാണ്. ചാപ്പലിനുള്ളിലെ 133 കർദ്ദിനാൾമാരിൽ നിന്നാണ് പോപ്പിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഷിക്കാഗോയിൽ ജനിച്ച പ്രെവോസ്റ്റ് തന്റെ
- സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന ലണ്ടൻ: സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു, റോമൻ കത്തോലിക്കാ സഭയ്ക്ക് ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി ലോകത്തിന് സൂചന നൽകി. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്ന ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും പുകയെ ഉച്ചത്തിൽ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അതായത്, ചാപ്പലിനുള്ളിലെ 133 കർദ്ദിനാൾമാരിൽ ഒരാൾ കോൺക്ലേവിൽ വിജയിക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിട്ടുണ്ടെന്നാണ് അർത്ഥം. കോൺക്ലേവ് അവസാനിച്ചു എന്നതിന്റെ കൂടുതൽ സ്ഥിരീകരണമായി, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങി. നാലാമത്തെ ബാലറ്റിന്
- പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽപ്പ സമയത്തിന് മുൻപ് ജമ്മു, ആർഎസ് പുര, ചാനി ഹിമന്ദ് മേഖലകളിൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി. ജമ്മുവിലെയും പഞ്ചാബിലെയും സൈനികൾ താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾകൊപ്പം ഡ്രോൺകൾ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോൺ ജമ്മു വിമാനത്താവളത്തിലും പതിച്ചുവെന്നാണ് വിവരം. 16 ഡ്രോണുകളാണ് ജമ്മു വിമാനത്താവളത്തിന് നേരെ പ്രയോഗിച്ചത് എന്നാണ് വിവരം. ജമ്മു സർവകലാശാലയ്ക്ക് സമീപം ഡ്രോണുകൾ വെടിവച്ചിട്ടു. അതിനിടെ, ജയ്സാൽമീറിലും

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

click on malayalam character to switch languages