1 GBP = 106.79
breaking news

നായ്ക്കൾ കുരച്ചു​കൊണ്ട് കാറിനെ പിന്തുടരും’; കർഷകർക്കെതിരെ അജയ് മിശ്ര

നായ്ക്കൾ കുരച്ചു​കൊണ്ട് കാറിനെ പിന്തുടരും’; കർഷകർക്കെതിരെ അജയ് മിശ്ര

കർഷകർക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്ര. “നായ്ക്കൾ കുരക്കുകയും, തൻ്റെ കാറിനെ പിന്തുടരുകയും ചെയ്യും” എന്നാണ് കർഷകരെ കുറിച്ച് കേന്ദ്ര മന്ത്രി പറഞ്ഞത്. കഴിഞ്ഞദിവസം ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി വളരെ മോശം പരാമർശങ്ങൾ നടത്തിയത്.

“ആന അതിൻ്റെ വഴിക്ക് നീങ്ങുമ്പോൾ, നായ്ക്കൾ കുരക്കുന്നു. ഞാൻ ലഖ്‌നൗവിലേക്ക് കാറിൽ പോകുകയാണെന്ന് കരുതുക, അതും നല്ല സ്പീഡിൽ പോകുന്നു. നായ്ക്കൾ റോഡരികിൽ കുരക്കുകയോ കാറിന് പിന്നാലെ ഓടുകയോ ചെയ്യും. ഇത് അവരുടെ സ്വഭാവമാണ്. അതിനെക്കുറിച്ചൊന്നും ഞാൻ പറയുന്നില്ല. ഞങ്ങൾക്ക് ഈ സ്വഭാവം ഇല്ല. കാര്യങ്ങൾ സ്വയം വെളിപ്പെടുത്തും. എല്ലാവരോടും ഞാൻ പ്രതികരിക്കും. നിങ്ങളുടെ പിന്തുണ എനിക്ക് ആത്മവിശ്വാസം പകരുന്നു” – അജയ് മിശ്ര പറഞ്ഞു.

എന്നാൽ ഇതിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. മകൻ ജയിലിൽ കിടക്കുന്നതിന്റെ കോപത്തിലാണ് മന്ത്രി എന്നാണ് ടിക്കായത്ത് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിലെ ആഭ്യന്തര സഹമന്ത്രിയാണ് അജയ് മിശ്ര. ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജയിലിൽ കഴിയുകയാണ്.

അജയ് മിശ്രയുടെ വിവാദ പ്രസ്താവനയിൽ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. “അധികാര സംരക്ഷണത്തിന്റെ ലഹരിയുടെ ഫലം നോക്കൂ, ആഭ്യന്തര സഹമന്ത്രി ഒന്നിനുപുറകെ ഒന്നായി കർഷകരെ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തുകയാണ്. ലഖിംപൂർ കർഷക കൂട്ടക്കൊലയ്ക്ക് മുമ്പും ഇയാൾ കർഷകരെ ഭീഷണിപ്പെടുത്തിയിരുന്നു. കുറ്റവാളികളായ മന്ത്രിമാരെ രക്ഷിക്കാൻ പ്രധാനമന്ത്രിക്ക് എത്രനാൾ കഴിയും? എത്ര കാലത്തേക്ക് നിങ്ങൾ അവരുടെ ധിക്കാരത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരും?” – പ്രിയങ്ക ട്വീറ്റ് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more