1 GBP = 105.62
breaking news

നിലപാട് പരസ്യമായി പറയില്ല; ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം

നിലപാട് പരസ്യമായി പറയില്ല; ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം

ലോകായുക്ത ഭേദഗതിയില്‍ സിപിഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍. സിപിഐ നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കും. ബില്‍ ബുധനാഴ്ച നിയമസഭയില്‍ വന്നാലും നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ബില്ല് ഈ രൂപത്തില്‍ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. ബില്ല് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.

ലോകായുക്തയുടെ വിധി നടപ്പാക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയോടാണ് സിപിഐയുടെ വിയോജിപ്പ്. ഇതിനുപകരം ഉന്നത സമിതിയ്ക്ക് അധികാരം നല്‍കുകയെന്ന ബദല്‍ നിര്‍ദേശമാണ് സിപിഐ മുന്നോട്ടുവയ്ക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more