1 GBP = 107.00

ഇന്ത്യയാണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളി; ഗ്ലെൻ മക്ഗ്രാത്ത്

ഇന്ത്യയാണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളി; ഗ്ലെൻ മക്ഗ്രാത്ത്

ഇന്ത്യയെ ടെസ്റ്റ് പരമ്പരയിൽ തോൽപ്പിക്കുകയെന്നത് ഓസ്‌ട്രേലിയൻ ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മുൻ ഓസീസ് ഫാസ്റ്റ് ബൗളർ ഗ്ലെൻ മക്ഗ്രാത്ത്. അടുത്ത വർഷം ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായുള്ള ഓസീസിന്റെ ഇന്ത്യൻ പര്യടനം നടക്കാനിരിക്കേയാണ് മക്ഗ്രാത്തിന്റെ അഭിപ്രായ പ്രകടനം. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ കീഴിൽ, പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. മാത്രമല്ല, ലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ 1-1 ന് സമനില നേടാനും ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞിരുന്നു.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ തന്നെയാണ്. ഇപ്പോഴും ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളിൽ പലർക്കും ഇന്ത്യൻ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ല.
2004ൽ ഇന്ത്യൻ പര്യടനം നടത്തിയ ഓസ്ട്രേലിയ 2- 1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ അതിന് ശേഷം ഒരു ഓസ്ട്രേലിയൻ ടീമിനും ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടാൻ സാധിച്ചിട്ടില്ല.

നിരവധി ഓസ്ട്രേലിയൻ താരങ്ങളാണ് ഐപിഎല്ലിന്റെ ഭാ​ഗമായി ഇന്ത്യയിൽ കളിക്കാനെത്തിയത്. എന്നാൽ ഇവരിൽ പലർക്കും ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ലെന്ന് മക്ഗ്രാത്ത് പറയുന്നു. പാകിസ്ഥാനെതിരെ പരമ്പര വിജയവും ശ്രീലങ്കയ്ക്കെതിരെ സമനിലയും നേടാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞുവെങ്കിലും ഇന്ത്യക്കെതിരെ ഇന്ത്യയിൽ കളിക്കുമ്പോൾ അവർ അടിപതറുകയാണ്. 2004ൽ ഇന്ത്യയിൽ വിജയിക്കാൻ സാധിച്ചതിൽ ഭാഗ്യത്തിന്റെ കൂടി അകമ്പടിയുണ്ടായിരുന്നുവെന്നും എന്നാൽ എപ്പോഴും അതിന് സാധിക്കില്ലെന്നും മക്ഗ്രാത്ത് വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more