1 GBP = 113.96

പതാക വാങ്ങിയില്ലെങ്കിൽ റേഷനില്ല’; നാണക്കേടെന്ന് വരുൺ ഗാന്ധി

പതാക വാങ്ങിയില്ലെങ്കിൽ റേഷനില്ല’; നാണക്കേടെന്ന് വരുൺ ഗാന്ധി

റേഷൻ കാർഡുമായി സാധനം വാങ്ങാൻ പോകുന്നവരെക്കൊണ്ട് പതാക വാങ്ങാൻ നിർബന്ധിക്കുന്നു എന്ന് ബിജെപി എംപി വരുൺ ഗാന്ധി. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും ഇത് വലിയ നാണക്കേടാണെന്നും വരുൺ ഗാന്ധി കുറ്റപ്പെടുത്തി. 75ആം സ്വാതന്ത്ര്യ ദിനാഘോഷം പാവപ്പെട്ടവർക്ക് ഒരു ഭാരമാവുന്നത് ദൗർഭാഗ്യകരമാണെന്നും വരുൺ ഗാന്ധി പറഞ്ഞു. ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് വരുൺ ഗാന്ധിയുടെ പ്രതികരണം. റേഷൻ നൽകണമെങ്കിൽ 20 രൂപ മുടക്കി പതാക വാങ്ങണമെന്ന് നിർബന്ധിക്കുന്നതായി ചിലയാളുകൾ വിഡിയോയിൽ പറയുന്നു. മുകളിൽ നിന്ന് ഇത്തരത്തിൽ നിർദ്ദേശമുണ്ട് റേഷൻ വിതരണക്കാർ പറയുന്നതും വിഡിയോയിലുണ്ട്.

അതേസമയം, ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 13 മുതൽ 15 വരെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകൾ തയാറാക്കി വിതരണം ചെയ്യുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more