1 GBP = 105.61
breaking news

ദേശീയ ഇൻഷുറൻസ് വർദ്ധനവ് സമയബന്ധിതമായി നീക്കം ചെയ്യുമെന്ന വാഗ്ദാനവുമായി ലിസ് ട്രസ്

ദേശീയ ഇൻഷുറൻസ് വർദ്ധനവ് സമയബന്ധിതമായി നീക്കം ചെയ്യുമെന്ന വാഗ്ദാനവുമായി ലിസ് ട്രസ്

ലണ്ടൻ: ലിസ് ട്രസ് പ്രധാനമന്ത്രിയാകുകയാണെങ്കിൽ ദേശീയ ഇൻഷുറൻസ് സംഭാവനകളിലെ വർദ്ധനവ് ഉടൻ മാറ്റാൻ ശ്രമിക്കുമെന്ന് അവരുടെ പ്രചാരണ സംഘം പറയുന്നു. ചാൻസലറായിരിക്കുമ്പോൾ, ടോറി നേതൃത്വ എതിരാളിയായ റിഷി സുനക് കൊണ്ടുവന്ന വർദ്ധനവ് തടയാൻ ഒരു അടിയന്തര ബജറ്റ് ട്രസ് ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്.

2023 ഏപ്രിൽ വരെ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നാണ് ടീം കരുതിയത്, എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അത് ആഴ്ചകൾക്കുള്ളിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് ലിസ് ട്രസിന്റെ സംഘം പറയുന്നു.

ദേശീയ ഇൻഷുറൻസ് സംഭാവനകൾ വെട്ടിക്കുറയ്ക്കുമെന്ന പ്രതിജ്ഞയ്‌ക്കൊപ്പം, വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ് നികുതി വെട്ടിക്കുറയ്ക്കാനും ഊർജ ബില്ലുകളുടെ ഗ്രീൻ ലെവി താൽക്കാലികമായി നിർത്താനും ഉദ്ദേശിക്കുന്നുണ്ട്. ഏപ്രിൽ മുതൽ, തൊഴിലാളികൾ ദേശീയ ഇൻഷുറൻസിൽ കൂടുതൽ പണം നൽകുന്നു. പൗണ്ടിൽ 1.25 പെൻസ് അധികമായി, എന്നാൽ ദേശീയ ഇൻഷുറൻസിനായുള്ള പരിധി സർക്കാർ ഉയർത്തിരുന്നു.

അതേസമയം പണപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിച്ചവർക്ക് കൂടുതൽ നേരിട്ട് സഹായം നൽകുമെന്ന് സുനക് പറയുന്നു. അടുത്ത പാർട്ടി നേതാവായും പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെടാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ പിന്തുണയ്‌ക്കായാണ് ഇരുവരും മത്സരിക്കുന്നത്. വോട്ടെടുപ്പ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്, ഫലം സെപ്റ്റംബർ 5 ന് പ്രഖ്യാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more