1 GBP = 113.21
breaking news

എൻഎച്ച്എസ് 111 സേവനങ്ങൾ മണിക്കൂറുകളോളം നിലച്ചു; സൈബർ ആക്രമണമെന്ന് നാഷണൽ ക്രൈം ഏജൻസി

എൻഎച്ച്എസ് 111 സേവനങ്ങൾ മണിക്കൂറുകളോളം നിലച്ചു; സൈബർ ആക്രമണമെന്ന് നാഷണൽ ക്രൈം ഏജൻസി

ലണ്ടൻ: യുകെയിലുടനീളമുള്ള ചില എൻഎച്ച്എസ് സേവനങ്ങളെ ബാധിക്കുന്ന സോഫ്‌റ്റ്‌വെയർ തകരാറ് ഒരു സൈബർ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിച്ചു. എൻഎച്ച്എസ് 111-ന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന അഡ്വാൻസ്ഡ് എന്ന സ്ഥാപനം, വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ആക്രമണം നടന്നതായി പറഞ്ഞു.

ആക്രമണം ഫോൺ സേവനത്തെയും മണിക്കൂറുകളോളം ജിപികളിലേക്കുള്ള ഇലക്ട്രോണിക് റഫറലിനെയും ബാധിച്ചു. എന്നാൽ തടസ്സം കൂടുതൽ മേഖലകളിലേക്ക് ബാധിച്ചില്ലെന്ന് എൻഎച്ച്എസ് പറഞ്ഞു.
സൈബർ ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചുവെന്നും അഡ്വാൻസ്‌ഡുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും നാഷണൽ ക്രൈം ഏജൻസി പറഞ്ഞു.

ഇന്നലെ തന്നെ സുരക്ഷാ പ്രശ്നം തിരിച്ചറിഞ്ഞുവെന്നും, ഇത് സേവനം നഷ്‌ടപ്പെടുന്നതിന് കാരണമായെന്നും അഡ്വാൻസ്ഡ് മേധാവി സൈമൺ ഷോർട്ട് പറഞ്ഞു. സംഭവം ഒരു സൈബർ ആക്രമണവുമായി ബന്ധപ്പെട്ടതാണെന്ന് തങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയുമെന്നും മുൻകരുതൽ എന്ന നിലയിൽ, മറ്റ് ആരോഗ്യ, പരിചരണ മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയെന്നും അദ്ദേഹം പറയുന്നു.

നിലവിൽ ചെറിയ തടസ്സങ്ങളുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു.
രോഗികൾക്ക് എൻഎച്ച്എസ് 111 സേവനങ്ങൾ ഇപ്പോഴും ലഭ്യമാണ്, എന്നാൽ അടിയന്തിരമാണെങ്കിൽ 999 എന്ന നമ്പറിൽ ബന്ധപ്പെടേണമെന്നും വക്താവ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more