1 GBP = 107.36

ഇന്നലെ ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി ഇലക്ട്രിക് ബസ് പെരുവഴിയിൽ

ഇന്നലെ ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി ഇലക്ട്രിക് ബസ് പെരുവഴിയിൽ

ഇന്നലെ ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി ഇലക്ട്രിക് ബസ് പെരുവഴിയിൽ. ബ്ലൂ സർക്കിളിനായി വിട്ടു നൽകിയ ബസുകളിൽ ഒന്നാണ് നിരത്തിലായത്. സർവീസ് കാരവൻ എത്തി ബസ് കെട്ടി വലിച്ചുകൊണ്ടു പോയി. KL 15 A 2436 ബസാണ് വഴിയിലായത്. ബാറ്ററി തകരാറെന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് അറിയിച്ചു. ബസ് വികാസ് ഭവൻ ഡിപ്പോയിലെത്തിച്ചു

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ വൈദ്യുതി ബസ് സർവീസുകൾ ഉദ്ഘാടനം ചെയ്തത്. 14 ഇലക്ട്രിക് ബസുകളായിരുന്നു സർവീസ് തുടങ്ങിയത്. 90 ലക്ഷം രൂപയോളമാണ് ഓരോ ബസിനും ചെലവഴിച്ചത്. ഇതിൽ യാത്രക്കാർ കുറവായിരുന്ന ബ്ലു സർക്കിളിൽ നാലു ബസുകളും മറ്റ് റൂട്ടുകളിൽ രണ്ടുവീതം ബസുകളുമാണ് നിരത്തിലിറങ്ങിയത്. ഇതിൽ ഒരെണ്ണമാണ് ഇന്ന് തകരാറായി തമ്പാനൂരിൽ പെരുവഴിയിലായത്. തുടർന്ന് അവിടെ നിന്ന് കെട്ടിവലിച്ചു കൊണ്ട് വികാസ് ഭവനിലെത്തിക്കുകയായിരുന്നു. ബാറ്ററി തകരാറാണ് ബസ് വഴിയിലാകാൻ കാരണമെന്നാണ് സിഫ്റ്റ് അറിയിച്ചിരിക്കുന്നത്. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more