1 GBP = 109.00
breaking news

ജൂലൈ 22 സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വീകരിച്ച ദിവസം; ചരിത്രം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ജൂലൈ 22 സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വീകരിച്ച ദിവസം; ചരിത്രം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ ചരിത്രത്തിൽ ജൂലൈ 22 ന് പ്രത്യേക പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി. 1947 ജൂലൈ 22 നാണ് സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക സ്വീകരിക്കപ്പെട്ടത്. ഈ ദിവസം പതാകയുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റുകൾ

കോളനി ഭരണത്തോട് പോരാടിയ കാലത്ത് സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വപ്നം കണ്ടവരുടെ അധ്വാനവും ധൈര്യവും സ്മരിക്കുകയാണ് നാം ഇന്ന്. അവർ സ്വപ്നം കണ്ടതുപോലുള്ള ഇന്ത്യയെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വം നാം തുടരണം

ജൂലൈ 22 ന് നമ്മുടെ ചരിത്രത്തിൽ സുപ്രധാന പങ്കുണ്ട്. 1947 ൽ ഈ ദിവസമാണ് നമ്മുടെ ദേശീയപതാക സ്വീകരിച്ചത്. ത്രിവർണപതാകയുമായി ബന്ധപ്പെട്ട കമ്മിറ്റിയുമായി ബന്ധപ്പെട്ടതും പണ്ഡിറ്റ് നെഹ്റു ആദ്യ ത്രിവർണ പതാക ഉയർത്തിയതുമായ ചരിത്ര സംഭവങ്ങളിലെ വിലപ്പെട്ട രസകരമായ സംഭവങ്ങൾ പങ്കുവയ്ക്കുന്നു.

മാത്രമല്ല രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തിൻറെ അമൃത് മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ആഗസ്റ്റ് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more