1 GBP = 109.20
breaking news

മഴ പെയ്യാൻ യുപിയിൽ തവളക്കല്യാണം നടത്തി

മഴ പെയ്യാൻ യുപിയിൽ തവളക്കല്യാണം നടത്തി

മഴ പെയ്യാൻ ഉത്തര്‍പ്രദേശില്‍ തവളക്കല്യാണം നടത്തി. ഗോരഖ്പൂരില്‍ മണ്‍സൂണ്‍ സമയത്തും സാധാരണയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചമായത്. തുടര്‍ന്ന് ഹിന്ദു മഹാസംഗ് ആണ് തവളക്കല്യാണം നടത്തിയത്. കല്യാണത്തില്‍ പങ്കെടുക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പവൃഷ്ടി നടത്തി

കാളിബാരി ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. വരള്‍ച്ച സമാനമായ അവസ്ഥ മാറുന്നതിനാണ് ചടങ്ങ് നടത്തിയതെന്ന് ഹിന്ദു മഹാസംഗ് അറിയിച്ചു. മണ്‍സൂണ്‍ കാലം ആയിട്ടും സാധാരണയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. മികച്ച മഴ ലഭിക്കുന്നതിന് വേണ്ടിയാണ് തവളക്കല്യാണം സംഘടിപ്പിച്ചത്. വരള്‍ച്ച സമാനമായ അവസ്ഥയാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്ന് ഹിന്ദു മഹാസംഗ് ഭാരവാഹിയായ രമാകാന്ത് വര്‍മ്മ പറഞ്ഞു. തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more