1 GBP = 113.38
breaking news

മുഖ്യമന്ത്രിയെന്നും എം.എം.മണിയെ പിന്തുണയ്ക്കുന്നു; മണിയുടെ അഹങ്കാരത്തിന് പരിധിയില്ലെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയെന്നും എം.എം.മണിയെ പിന്തുണയ്ക്കുന്നു; മണിയുടെ അഹങ്കാരത്തിന് പരിധിയില്ലെന്ന് ചെന്നിത്തല

കെ.കെ.രമയ്‌ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെന്നും എം.എം.മണിയെ പിന്തുണയ്ക്കുന്നു. എം.എം.മണിയുടെ അഹങ്കാരത്തിന് പരിധിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, പാല്‍ ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നത് ആശങ്കാജനകമെന്നും രമേശ് ചെന്നിത്തല. മില്‍മ ചെയര്‍മാന്‍ ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.എ.ബാലന്‍മാസ്റ്റര്‍ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില വര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്ടി വര്‍ധിക്കുന്നതോടെ കുടുംബ ബഡ്ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ എല്ലാ ഉത്പന്നങ്ങള്‍ക്കും വിലക്കയറ്റം ആണ്. ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കടന്ന കൈ ആയിപ്പോയി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതലാണ് വില കൂടുന്നത്. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുകള്‍ക്ക് നാളെ മുതല്‍ അഞ്ച് ശതമാനം ജിഎസ്ടി നിലവില്‍ വരുന്ന സാഹചര്യത്തിലാണിത്. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്കും വില കൂടുമെന്ന ആശങ്കയുണ്ട്. വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more