1 GBP = 110.31

ഫോം നഷ്ടമാവുന്നത് സർവസാധാരണം; കോലിക്ക് പിന്തുണയുമായി ഗാംഗുലി

ഫോം നഷ്ടമാവുന്നത് സർവസാധാരണം; കോലിക്ക് പിന്തുണയുമായി ഗാംഗുലി

ഫോമില്ലാതെ ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഫോം നഷ്ടമാവുന്നത് സർവസാധാരണമാണെന്ന് ഗാംഗുലിപറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ പ്രകടനം നോക്കിയാൽ അദ്ദേഹത്തിൻ്റെ കഴിവ് മനസ്സിലാവും. കഴിഞ്ഞ 12-13 വർഷങ്ങളായി കോലി മികച്ച പ്രകടനങ്ങളാണ് നടത്തുന്നതെന്നും ഗാംഗുലി പറഞ്ഞു.

“കായിക രംഗത്ത് ഇതൊക്കെ സാധാരണയാണ്. ഇതൊക്കെ എല്ലാവർക്കും സംഭവിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽകർക്കും രാഹുൽ ദ്രാവിഡിനും എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ഇത് ഭാവിയിൽ മറ്റ് താരങ്ങൾക്കും ലഭിക്കും. കായികരംഗത്ത് ഇതൊക്കെ സംഭവിക്കുന്നതാണ്. അത് മനസ്സിലാക്കി കളിക്കുക എന്നേയുള്ളൂ. കോലി തിരിച്ചുവരും എന്ന് എനിക്കുറപ്പുണ്ട്.”- ഗാംഗുലി പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും. ലോർഡ്സിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30ന് മത്സരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ തന്നെ മൂന്നാം നമ്പറിൽ കളിച്ചേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more