സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളുടെ പട്ടികയിൽ 148-ാം സ്ഥാനത്ത് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തുവന്ന വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റിയും ഓസ്‌ലോയിലെ ദി പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 2021- 2022 കാലത്തെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി ലോകത്തിലെ സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളെക്കുറിച്ച് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സ്ത്രീകളുടെ പങ്കാളിത്തം, നീതി ലഭ്യത, സുരക്ഷ എന്നിവ മുന്‍നിര്‍ത്തികൊണ്ടാണ് ഇൻഡക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഓരോ രാജ്യത്തിനും ഒരു ദേശീയ സൂചിക സ്‌കോര്‍ നല്‍കിയിട്ടുണ്ട്.170 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വെയാണ്. 0.922 സ്‌കോർ ലഭിച്ചിരിക്കുന്നത്. 0.278 സ്‌കോറുമായി അഫ്ഗാനിസ്ഥാൻ ഏറ്റവും ഒടുവിലെത്തി.
പട്ടിക അനുസരിച്ച് ആദ്യ അഞ്ച് സ്ഥാനവും കരസ്ഥമാക്കിയിരിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളാണ്. രണ്ടാം സ്ഥാനത്ത് 0.909 സ്‌കോറോടെ ഫിന്‍ലാന്‍ഡാണ് ഉള്ളത്. മൂന്നും നാലും സ്ഥാനത്ത് ഐസ്‌ലാന്‍ഡും ഡെന്‍മാര്‍ക്കുമാണ്. അഞ്ചാം സ്ഥാനത്ത് ലക്‌സംബര്‍ഗും. ഇവയാണ് പട്ടികയിൽ മുന്നിലുള്ള രാജ്യങ്ങൾ. എന്നാൽ സ്ത്രീകൾക്ക് ജീവിക്കാൻ അനുയോജ്യമല്ലാത്ത രാജ്യങ്ങളിൽ മിക്കതും യുദ്ധം തകര്‍ത്ത രാജ്യങ്ങളാണ്.
അവസാനത്തെ അഞ്ച് രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാന്‍, സിറിയ, യെമന്‍, പാകിസ്താന്‍, ഇറാഖ് എന്നിവയാണ് ഉള്ളത്. ഇന്ത്യയ്ക്ക് അഭിമാനിയ്ക്കാവുന്ന റാങ്ക് അല്ല ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പുറത്തുവിട്ട സൂചികയില്‍ പിന്‍നിരയിലുണ്ടായിരുന്നവരില്‍ 121 രാജ്യങ്ങള്‍ തങ്ങളുടെ നില മെച്ചപ്പെടുത്തിയതായും വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സ് പറയുന്നു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് പുറത്തുവിട്ട പട്ടികയിൽ റാങ്കിങ്ങിൽ പിന്നിലായിരിക്കുന്നത്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെയാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സ്ത്രീകള്‍ക്ക് കൂടുതൽ തൊഴില്‍ നഷ്ടപ്പെട്ടതായും ഇൻഡക്സിൽ പറയുന്നു.
click on malayalam character to switch languages