1 GBP = 106.75
breaking news

കില്ലർ ഡ്രൈവർമാർക്ക് ജീവപര്യന്തം ശിക്ഷ നൽകാവുന്ന നിയമം പാസ്സാക്കി

കില്ലർ ഡ്രൈവർമാർക്ക് ജീവപര്യന്തം ശിക്ഷ നൽകാവുന്ന നിയമം പാസ്സാക്കി

ലണ്ടൻ: ഈ ആഴ്ച നിലവിൽ വരുന്ന നിയമങ്ങൾ പ്രകാരം കില്ലർ ഡ്രൈവർമാർക്ക് ജീവപര്യന്തം വരെ ശിക്ഷ നൽകാം. പോലീസ്, ക്രൈം, ശിക്ഷാവിധി, കോടതി നിയമം എന്നിവ പ്രകാരം മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് അപകടമുണ്ടാക്കി ആരെങ്കിലും കൊല്ലപ്പെട്ടാലോ അശ്രദ്ധമായി വാഹനമോടിച്ച് മരണം സംഭവിച്ചാലോ ഡ്രൈവർമാർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാൻ ജഡ്ജിമാരെ അനുവദിക്കും.

നിലവിലെ നിയമം പ്രകാരം പരമാവധി 14 വർഷത്തെ ശിക്ഷ മാത്രമേ അനുവദിക്കൂ. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ മാറ്റം നിലവിൽ വരും.

“ചക്രത്തിനു പിന്നിലെ അശ്രദ്ധമായ പെരുമാറ്റം മൂലം നിരവധി ജീവൻ നഷ്ടപ്പെട്ടു, ഇത് നിരവധി കുടുംബങ്ങളെ നശിപ്പിക്കുന്നു.
അതിനാൽ ഉത്തരവാദികൾ ഇനി മുതൽ കർശന ശിക്ഷാവിധികൾ അഭിമുഖീകരിക്കും.” നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുക, ഇത് മറ്റുള്ളവർക്ക് ദീർഘകാലമോ സ്ഥിരമോ ആയ വൈകല്യങ്ങളുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾക്കും കൂടുതൽ കടുത്ത ശിക്ഷകൾ തന്നെയാണുണ്ടാകുക. അതുകൊണ്ട് തന്നെ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡൊമിനിക് റാബ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more