ലോകം മുഴുവൻ സ്റ്റാർക്കും ടർഗേറിയൻസും മാത്രമായി ചുരുങ്ങിയ വർഷങ്ങളാണ് കടന്ന് പോയത്. 2011 മുതൽ ആരംഭിച്ച ഗെയിം ഓഫ് ത്രോൺസ് പ്രഭാവം അത്രമേൽ വലുതായിരുന്നു. ഏറ്റവും ആരാധകർ ജോൺ സ്നോയ്്കും ഡെനേറിസ് ടർഗേറിയനുമായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷമേകുന്ന വാർത്തയാണ് ഹോളിവുഡിൽ നിന്ന് പുറത്ത് വരുന്നത്. ജോൺ സ്നോ തിരികെ വരുന്നു.
ജോൺ സ്നോയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സീക്വലിലാണ് കിറ്റ് ഹാരിംഗ്ടൺ അഭിനയിക്കുന്നത്. റെയ്ഗർ ടർഗേയന്റേയും ലയാന സ്റ്റാർക്കിന്റേയും മകനാണ് ജോൺ സ്നോ എന്ന വെളിപ്പെടുത്തലിനെ ചുറ്റിപറ്റിയാകും കഥയെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം.
അവസാന സീസൺ 2019 ൽ പുറത്തിറങ്ങിയതോടെ ഈ വിഖ്യാത സീരീസിന് വിരാമമായെന്നാണ് പലരും കരുതിയത്. എന്നാൽ ആരാധകർക്ക് സന്തോഷമേകി ഗെയിം ഓഫ് ത്രോൺസിന്റെ സീക്വൽ പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഇരട്ടി സന്തേഷം നൽകി ജോൺ സ്നോയും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.
അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ഡേവിഡ് ബെനിയോഫ്, ഡിബി വെയ്സ് എന്നിവർ ചേർന്നാണ് പരമ്പരക്ക് രൂപം നൽകിയത്. 2011 ഏപ്രിൽ 17 ന് പ്രദർശനമാരംഭിച്ച ഗെയിം ഓഫ് ത്രോൺസ് മേക്കിംഗും കഥാകഥന രീതിയും കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അതേ സമയം, നഗ്നതയുടെയും ലൈംഗികതയുടെയും അക്രമത്തിന്റെയും അതിപ്രസരം ചെറുതല്ലാത്ത വിമർശനങ്ങളും വിളിച്ചു വരുത്തിയിട്ടുണ്ട്.
ഇതുവരെ 38 പ്രൈം ടൈം എമ്മി അവാർഡുകൾ കരസ്ഥമാക്കിയ ഈ ടെലിവിഷൻ സീരീസ് ആകെ 308 പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ലോകത്ത് ഏറ്റവുമധികം അവാർഡുകൾ നേടിയ ടെലിവിഷൻ സീരീസ് കൂടിയാണ് ജിഓടി എന്നറിയപ്പെടുന്ന ഗെയിം ഓഫ് ത്രോൺസ്. ഏഴ് സീസണുകളിലായി ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ ടിവി സീരിയാണ് ജിഒടി. ലോകത്ത് ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെടുന്ന സീരിസും ഇതാണ്. ഏതാണ്ട് 1000 കോടിയിൽ ഏറെയാണ് ഇതിൻറെ ഇതുവരെയുള്ള നിർമ്മാണ ചിലവ് എന്നാണ് എകദേശ കണക്ക്.
click on malayalam character to switch languages