1 GBP = 105.47
breaking news

മിഡ്ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷന്  (MIKCA) നവനേതൃത്വം; ബോബിൻ ഫിലിപ്പ് നയിക്കും…. ഷിജു തോമസ് സെക്രട്ടറി….

മിഡ്ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷന്  (MIKCA) നവനേതൃത്വം; ബോബിൻ ഫിലിപ്പ് നയിക്കും…. ഷിജു തോമസ് സെക്രട്ടറി….

ഏപ്രിൽ 30 ന് നടന്ന MIKCA Walsall വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ 2022-2023 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ബോബിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി ഷിജു തോമസ്, ട്രെഷറർ അഭിലാഷ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി അംഗങ്ങൾ മുൻ ഭാരവാഹികളുടെ പ്രസ്തുത സേവനങ്ങൾക്ക് നന്ദി അർപ്പിച്ചു കൊണ്ട് ഭാരവാഹിത്വ കൈമാറ്റ സ്വീകരണം  നടന്നു.

പുതിയ ഭാരവാഹികളുടെ ആദ്യ ഔദ്യോഗിക യോഗം 11 മെയ് 2022 ന് നടക്കുകയും,ഓണം 2022 പരിപാടികളോട് അനുബന്ധിച്ചുള്ള ഇൻഡോർ ഔട്ട്‌ ഡോർ സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ ജൂൺ 26 ന് ബഹുജന പങ്കാളിത്തത്തോടെ നടത്താനും, ഓണം ആഘോഷമായി സെപ്റ്റംബർ 10 ന് നടത്താനും യോഗ തീരുമാനം കൈകൊണ്ടു. മുൻ കാലങ്ങളിലെ പോലെ കുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്ന കലാ-കായിക മത്സരരംഗങ്ങളിലും, വിനോദരംഗത്തും മുതിർന്ന അംഗങ്ങൾക്കും പ്രാധാന്യം നൽകിയായിരിക്കും പരിപാടികൾ ആസൂത്രണം നടത്തുന്നത്. എല്ലാ MIKCA അംഗങ്ങൾക്കും ഉള്ള തുല്യതയും പങ്കാളിത്തവും ഉറപ്പിക്കാനും, ഉയർത്തിപിടിക്കാനും പുതിയ ഭാരവാഹികൾ പ്രതിജ്ഞാബദ്ധരാണ്.

President – Bobbin Philip
Vice President – Meena Eknath
Secretary – Shiju Thomas
Join Secretary – Biju Ambookken
Treasurer – Abhilash Thomas
*Committee Members:*
Babymol Sinu
George Mathews
John Mulayankal
Mathew Puliyoram
Siji Santhosh *Youth representatives*:
Jeswin Thomas
Steven Thomas

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more