1 GBP = 127.05
breaking news

പ്രധാനമന്ത്രി ബോറിസ് ജോൺസണിനെതിരെ അവിശ്വാസ വോട്ടെടുപ്പ് ഉടനുണ്ടാകുമെന്ന് വിമത കൺസർവേറ്റിവ് എംപിമാർ

പ്രധാനമന്ത്രി ബോറിസ് ജോൺസണിനെതിരെ അവിശ്വാസ വോട്ടെടുപ്പ് ഉടനുണ്ടാകുമെന്ന് വിമത കൺസർവേറ്റിവ് എംപിമാർ

ലണ്ടൻ: പാര്ട്ടിഗേറ്റിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെതിരെ പാർട്ടിയിൽ തന്നെ പോര് മുറുകുന്നു. വരും ദിവസങ്ങളിൽ തന്നെ ബോറിസ് ജോൺസണിൽ അവിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിമത കൺസർവേറ്റീവ് എംപിമാർ പറയുന്നു.

വോട്ടെടുപ്പ് നടത്തുന്നതിന് പ്രധാനമന്ത്രിയിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന കത്തുകൾ 54 ടോറി എംപിമാർ സമർപ്പിക്കണം. 28 കൺസർവേറ്റീവ് എംപിമാർ ഇതിനകം തന്നെ ജോൺസന്റെ സ്ഥാനത്തെ ചോദ്യം ചെയ്യുകയും നിരവധി പേർ രാജിവയ്ക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിസിനസ് മന്ത്രി പോൾ സ്‌കല്ലി ഇന്ന് വൈകുന്നേരം തന്നെ വിശ്വാസ വോട്ടെടുപ്പ് നടന്നേക്കാം എന്ന് പറഞ്ഞു, എന്നാൽ പ്രധാനമന്ത്രി ആ വെല്ലുവിളിയെ നേരിടുമെന്നും അവർ സൂചിപ്പിച്ചു.

അതേസമയം വോട്ടെടുപ്പ് നടക്കുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കൺസർവേറ്റീവ് കമ്മിറ്റിയുടെ അധ്യക്ഷനായ മുതിർന്ന എംപി സർ ഗ്രഹാം ബ്രാഡിക്ക് മാത്രമേ അവിശ്വാസം രേഖപ്പെടുത്തി എത്രപേർ കത്തുകൾ നൽകി എന്നതറിയികയുള്ളൂ. അതേസമയം ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് ഒരു വിമത എംപി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇത് കൃത്യമായി അറിയാൻ പ്രയാസമാണ്.

പ്രധാനമന്ത്രിയെ നീക്കം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് വോട്ടെടുപ്പ് മാസാവസാനത്തിലേക്ക് മാറ്റണമെന്ന് നിർദ്ദേശമുണ്ട്. ജോൺസൺ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട ഒരു മുതിർന്ന എംപി ഇപ്പോൾ വോട്ടെടുപ്പ് നടത്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി. ഒരു മത്സരത്തിന് തുടക്കമിട്ടാൽ, പ്രധാനമന്ത്രിയെ പുറത്താക്കാൻ 180 കൺസർവേറ്റീവ് എംപിമാർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യേണ്ടതുണ്ട്. പാർട്ടി നിയമങ്ങൾ അനുസരിച്ച് കൂടുതൽ വെല്ലുവിളികളികൾ ഉണ്ടായാൽ ഒരു വർഷം കൂടുതൽ നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച് മികവ് തെളിയിക്കാൻ അവസരമുണ്ട്. അതിനാൽ തന്നെ വോട്ട് എപ്പോൾ വന്നാലും അദ്ദേഹം വിജയിക്കുമെന്ന് ജോൺസന്റെ അനുയായികൾ പറയുന്നു.

“1 2 മാസങ്ങൾക്ക് ശേഷം, ഞങ്ങൾ ഒരു പൊതു തെരഞ്ഞെടുപ്പിനോട് വളരെ അടുത്ത് പോകും, ​​അതിനാൽ അദ്ദേഹത്തെ നീക്കം ചെയ്യാൻ ഒരുപാട് വിമുഖത കാണിച്ചേക്കാം… ബോറിസ് എങ്ങോട്ടും പോകുന്നില്ല, അടുത്ത പൊതു തിരഞ്ഞെടുപ്പിലേക്ക് ഞങ്ങളെ നയിക്കും,” ഒരു പിന്തുണയുള്ള മുൻ മന്ത്രി പറഞ്ഞു. .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more