1 GBP = 114.08

ഖേലോ ഇന്ത്യ ഗെയിംസിന് നാളെ ഹരിയാനയിൽ തുടക്കം; 194 കായികതാരങ്ങളുമായി കേരളം കളത്തിലിറങ്ങും

ഖേലോ ഇന്ത്യ ഗെയിംസിന് നാളെ ഹരിയാനയിൽ തുടക്കം; 194 കായികതാരങ്ങളുമായി കേരളം കളത്തിലിറങ്ങും

നാലാമത് ഖേലോ ഇന്ത്യ ഗെയിംസിന് ഹരിയാനയിലെ പഞ്ച്കുലയിൽ നാളെ തുടക്കമാകും. താവു ദേവിലാൽ കോംപ്ലക്‌സിൽ നടക്കുന്ന ചടങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. 25 ഇനങ്ങളിലായി, 2262 പെൺകുട്ടികൾ ഉൾപ്പെടെ 4700 ഓളം യുവ കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. 194 കായികതാരങ്ങളുമായാണ് കേരളം മത്സരത്തിനിറങ്ങുന്നത്.

ഗെയിംസിലെ അഞ്ച് തദ്ദേശീയ കായിക ഇനങ്ങളിലൊന്നായ കളരിപ്പയറ്റിൽ മെഡൽക്കൊയ്ത്ത് ലക്ഷ്യമിട്ട് 67 അംഗ ടീമിനെയാണ് കേരളം രംഗത്തിറക്കുന്നത്. മൂവായിരം വർഷം പഴക്കമുള്ളതെന്ന് കരുതുന്ന പുരാതന ആയോധനകലയായ കളരിപ്പയറ്റിന്റെ ഉത്ഭവസ്ഥലം കൂടിയാണ് കേരളം. ഗെയിംസിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ഇനങ്ങളിൽ 5 മുതൽ 10 ദിവസം വരെ നീളുന്ന ക്യാമ്പുകൾ കേരളം സംഘടിപ്പിച്ചിരുന്നു. അത്‌ലറ്റിക്‌സ്, വോളിബോൾ, ഫുട്‌ബോൾ എന്നിവയിലും കേരളം വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.

2020 ഗെയിംസിൽ കേരളം നേടിയ 15 സ്വർണ മെഡലുകളിൽ പത്തും അത്‌ലറ്റിക്‌സിൽ നിന്നായിരുന്നു. അത്‌ലറ്റിക്‌സിലെ ജേതാക്കളും കേരളമായിരുന്നു. ഗെയിംസിൽ ഏക ട്രിപ്പിൾ സ്വർണ മെഡൽ ജേതാവായ ആൻസി സോജൻ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം, സീസണല്ലാത്തതിനാൽ ബാഡ്മിന്റണിൽ ഗായത്രി ഗോപിചന്ദിന്റെ ഡബിൾസ് പങ്കാളിയായ ട്രീസ ജോളിയുൾപ്പെടെയുള്ള ചില താരങ്ങൾ ഗെയിംസിൽ നിന്ന് പിൻമാറിയത് മെഡൽ നേട്ടത്തിൽ കേരളത്തിന് തിരിച്ചടിയായേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more