1 GBP = 112.53
breaking news

വിജയ് ബാബു മടങ്ങിയെത്തി; അന്വേഷണത്തോട് സഹകരിക്കുമെന്ന് പ്രതികരണം

വിജയ് ബാബു മടങ്ങിയെത്തി; അന്വേഷണത്തോട് സഹകരിക്കുമെന്ന് പ്രതികരണം

യുവനടിയുടെ പീഡന പരാതിയെ തുടർന്ന് വിദേശത്തേക്ക് കടന്ന നിർമാതാവും നടനുമായ വിജയ് ബാബു തിരികെയെത്തി. അല്പസമയം മുൻപ് കൊച്ചി വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. അന്വേഷണത്തിൽ പൊലീസിനോട് പൂർണമായി സഹകരിക്കുമെന്ന് വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പുറത്തുകൊണ്ടുവരും. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വിജയ് ബാബു നാട്ടിൽ എത്തിയാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചു.

വിജയ് ബാബു നാട്ടിൽ തിരികെയെത്തുക എന്നതാണ് പ്രധാനം എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിർദേശത്തെ എതിർത്ത പ്രോസിക്യൂഷനോട്, പ്രതി നാട്ടിൽ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ കഴിഞ്ഞ ഒരുമാസമായി അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ നാടകമാണോയെന്നും ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന് ചോദിച്ച കോടതി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്നും നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more