1 GBP = 113.33
breaking news

മലപ്പുറത്ത് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിലായതായി സൂചന

മലപ്പുറത്ത് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിലായതായി സൂചന

മലപ്പുറം ചട്ടിപ്പറമ്പിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിലായതായി സൂചന. ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പിടിയിലായത്. പകൽ സമയത്ത് മൂന്നംഗ സംഘം വേട്ടക്കിറങ്ങിയതിൽ ദുരൂഹതയുണ്ടോ എന്നതിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനു പോയ യുവാവ് വെടിയേറ്റു മരിച്ച സംഭവം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ അലി അസ്കറിനും, സുനീശനും പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പൊലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ അറസ്റ്റിലായവരെ കൂടാതെ മറ്റു പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി നായാട്ടിന് പോകുന്ന ഈ സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് അലി അസ്കറാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയറിന് ഗുരുതര പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. തോക്ക് അലി അസ്കറിൻറേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. രാത്രിയിൽ കാട്ടുപന്നിയുടെ ശല്യം ഏറെയുള്ള പ്രദേശമാണിത്..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more