1 GBP = 109.00
breaking news

എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല’; മുഖ്യമന്ത്രി

എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല’; മുഖ്യമന്ത്രി

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളമെന്നും മതനിരപേക്ഷതയ്ക്ക് ഹാനി ഉണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്രയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്റേത് നീചമായ പരാമർശമാണ്. ഈ നാട്ടിൽ എന്തും വിളിച്ചുപറയാനാകില്ലെന്നും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നത് ഓർമ വേണമെന്നും പറഞ്ഞ മുഖ്യമന്ത്രി, വർഗീയ ശക്തികൾക്കെതിരെ നാപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ‘എല്ലാ വർഗീയ ശക്തികളും സമമാണ്. ആലപ്പുഴയിൽ അരങ്ങേറിയത് ഇതിന്റെ മറ്റൊരു പതിപ്പാണ്. അവിടെ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു. കടുത്ത മത വിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യമാണ് കുട്ടിയെ കൊണ്ട് വിളിപ്പിച്ചത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ നാടിനാപത്താണ്. വർഗീയ ശക്തികളോട് യാതൊരു വിധത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല.’ –

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more