1 GBP = 113.26
breaking news

ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; മകള്‍ക്ക് പരുക്ക്

ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; മകള്‍ക്ക് പരുക്ക്

ശ്രീനഗറിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ മരിച്ചു. സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയെന്ന പൊലീസുകാരനാണ് മരിച്ചത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നില്‍വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.

ഖ്വദ്രിയുടെ ഏഴ് വയസുകാരിയായ മകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കുട്ടിയുടെ വലതുകയ്യിലാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം ലെഷ്‌കര്‍-ഇ-തൊയ്ബ അംഗങ്ങളായ അഞ്ച് ‘ഹൈബ്രിഡ്’ ഭീകരരെ തിങ്കളാഴ്ച ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയിരുന്നു. ഏപ്രിലില്‍ നടന്ന ബാരാമുള്ള ജില്ലാഅധികാരിയുടെ വധവുമായി അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more