1 GBP = 129.06
breaking news

തൃക്കാക്കരയില്‍ യുഡിഎഫിന് വിജയമുറപ്പെന്ന് കെ.സി.വേണുഗോപാല്‍

തൃക്കാക്കരയില്‍ യുഡിഎഫിന് വിജയമുറപ്പെന്ന് കെ.സി.വേണുഗോപാല്‍

തൃക്കാക്കരയില്‍ യുഡിഎഫിന് വിജയമുറപ്പെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തൃക്കാക്കരയില്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലം. യുഡിഎഫിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കരയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

യുഡിഎഫ്- ബിജെപി കൂട്ടുകെട്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം ബാലിശമാണ്. ബിജെപിയുമായി സന്ധി ചെയ്യാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നയം വ്യക്തമാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് തിരിച്ചടി ലഭിക്കും. അതിജീവിതയ്ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കിയില്ലെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more