1 GBP = 113.59
breaking news

ഐപിഎൽ ക്വാളിഫയർ: രാജസ്ഥാൻ ബാറ്റ് ചെയ്യും; ഗുജറാത്തിൽ ഒരു മാറ്റം

ഐപിഎൽ ക്വാളിഫയർ: രാജസ്ഥാൻ ബാറ്റ് ചെയ്യും; ഗുജറാത്തിൽ ഒരു മാറ്റം

ഐപിഎലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് രാജസ്ഥാൻ ഇറങ്ങുന്നത്. എന്നാൽ, ഗുജറാത്ത് ടൈറ്റൻസിൽ ലോക്കി ഫെർഗൂസനു പകരം അൽസാരി ജോസഫ് കളിക്കും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നേരിട്ട് ഫൈനൽ കളിക്കും. പരാജയപ്പെടുന്ന ടീം ലക്നൗ-ബാംഗ്ലൂർ എലിമിനേറ്ററിലെ വിജയിയെ നേരിടും. ഇതിൽ വിജയിക്കുന്ന ടീമാവും ഫൈനലിലെ രണ്ടാം ടീം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more