1 GBP = 113.31
breaking news

ബി.ജെ.പി ഭരണം ഹിറ്റ്‌ലറെക്കാളും മുസ്സോളിനിയെക്കാളും മോശം: മമത

ബി.ജെ.പി ഭരണം ഹിറ്റ്‌ലറെക്കാളും മുസ്സോളിനിയെക്കാളും മോശം: മമത

കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജി വീണ്ടും രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ സംസ്ഥാന കാര്യങ്ങളിൽ ഇടപെടുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുകയാണെന്നും, ഹിറ്റ്‌ലർ ഭരണത്തേക്കാൾ മോശമാണ് മോദി ഭരണമെന്നും മമത കുറ്റപ്പെടുത്തി.

ബിജെപിയുടെ തുഗ്ലക്കി ഭരണമാണ് രാജ്യത്ത് നിലനിൽക്കുന്നത്. അഡോൾഫ് ഹിറ്റ്‌ലറിനേക്കാളും, ജോസഫ് സ്റ്റാലിനേക്കാളും, ബെനിറ്റോ മുസ്സോളിനിയേക്കാളും മോശമാണ് കാവി പാർട്ടിയുടെ ഭരണം. ജനാധിപത്യം സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും, രാഷ്ട്രീയ ഇടപെടലുകളില്ലാതെ നീതിപൂർവം പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു.

നൂറ് ഹിറ്റ്ലർമാരെപ്പോലെയാണ് ബിജെപി നേതാക്കൾ പെരുമാറുന്നത്. കേന്ദ്ര സർക്കാർ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും മമത വിമർശിച്ചു. കൊൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more