1 GBP = 109.00
breaking news

ഇപ്പോൾ ഇങ്ങനെ നീക്കമുണ്ടായത് രാഷ്ട്രീയ പ്രേരിതം: ഷോൺ ജോർജ്

ഇപ്പോൾ ഇങ്ങനെ നീക്കമുണ്ടായത് രാഷ്ട്രീയ പ്രേരിതം: ഷോൺ ജോർജ്

വിദേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസി ജോർജിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നതിനെ വിമർശിച്ച് മകൻ ഷോൺ ജോർജ്. ഇന്ന് ഉച്ചക്ക് അറസ്റ്റ് ചെയ്യില്ല എന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞിരുന്നു. എന്നിട്ട് ഇപ്പോൾ ഇങ്ങനെ ഒരു നീക്കമുണ്ടായത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് ഷോൺ ജോർജ് പ്രതികരിച്ചു. നമ്മൾ പിണറായിയുടെ ശമ്പളം മേടിക്കുന്നയാളല്ല. അതുകൊണ്ട് ഇത് നിയമപരമായി നേരിടും എന്നും അദ്ദേഹം പറഞ്ഞു.

“നാളെകഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുകയാണ്. അതുകൊണ്ട് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയി. ഇന്ന് ഉച്ചക്ക് അറസ്റ്റ് ചെയ്യില്ല എന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞിരുന്നു. എന്നിട്ട് ഇപ്പോൾ ഇങ്ങനെ ഒരു നീക്കമുണ്ടായത് രാഷ്ട്രീയ പ്രേരിതമാണ്. നമ്മൾ പിണറായിയുടെ ശമ്പളം മേടിക്കുന്നയാളല്ല. അതുകൊണ്ട് ഇത് നിയമപരമായി നേരിടും. 34 മിനിട്ടുള്ള പ്രസംഗത്തിൻ്റെ അറ്റവും മൂലവും കട്ട് ചെയ്താണ് കോടതിയിൽ സമർപ്പിച്ചത്. അതിൻ്റെ മുഴുവൻ രൂപം കോടതിയിൽ സമർപ്പിക്കും.”- ഷോൺ ജോർജ് പറഞ്ഞു.

കൊച്ചി ഡിസിപി വി യു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പി സി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം. പനങ്ങാട് സിഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പൊലീസ് അല്‍പം മുന്‍പ് അറിയിച്ചിരുന്നു. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായും സംഭവത്തില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ല സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടത്തുന്നതിന് പാലാരിവട്ടം പൊലീസിന് ഇനി നിയമപ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് പൊലീസ് തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more