1 GBP = 106.75
breaking news

ഹെട്‌മെയറിന്റെ ഭാര്യയുടെ പ്രസവത്തെപ്പറ്റി മോശം കമന്റ്; സുനിൽ ഗവാസ്കറിനെതിരെ വിമർശനം ശക്തം

ഹെട്‌മെയറിന്റെ ഭാര്യയുടെ പ്രസവത്തെപ്പറ്റി മോശം കമന്റ്; സുനിൽ ഗവാസ്കറിനെതിരെ വിമർശനം ശക്തം

രാജസ്ഥാൻ റോയൽസിൻ്റെ വെസ്റ്റ് ഇൻഡീസ് താരം ഷിംറോൺ ഹെട്‌മെയറിന്റെ ഭാര്യയുടെ പ്രസവത്തെപ്പറ്റി മോശം കമന്റ് പറഞ്ഞ മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കറിനെതിരെ വിമർശനം ശക്തം. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള കഴിഞ്ഞ മത്സരത്തിലെ കമൻ്ററിക്കിടെയാണ് ഗവാസ്കർ വിവാദ പരാമർശം നടത്തിയത്. മുൻപും പലതവണ മോശം പ്രസ്താവനകൾ നടത്തിയ ഗവാസ്കർ വിവാദത്തിൽ പെട്ടിരുന്നു.

തൻ്റെ ആദ്യ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയ ഹെട്‌മെയർ രണ്ട് മത്സരങ്ങളിൽ രാജസ്ഥാനു വേണ്ടി കളിച്ചില്ല. ചെന്നൈക്കെതിരെയാണ് താരം തിരികെ ടീമിലെത്തിയത്. താരം ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ, ‘ഹെറ്റ്മയറിന്റെ ഭാര്യയുടെ ഡെലിവറി കഴിഞ്ഞു, ഇനി ഹെറ്റ്മയര്‍ രാജസ്ഥാന് വേണ്ടി ഡെലിവര്‍ ചെയ്യുമോ എന്ന് നോക്കാം’ എന്ന് ഗവാസ്കർ കമൻ്ററി ബോക്സിലിരുന്ന് പറഞ്ഞു. ഇതാണ് വിവാദമായത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഗവാസ്കറെ കമൻ്ററി പാനലിൽ നിന്ന് നീക്കണമെന്നാണ് ആവശ്യമുയരുന്നത്. മുൻപും മുംബൈ താരങ്ങളെ കൂടുതലായി പിന്തുണയ്ക്കുന്നതടക്കം ഗവാസ്കർ വിവാദത്തിൽ പെട്ടിട്ടുണ്ട്.

മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. 23 പന്തില്‍ നിന്ന് 40 റണ്‍സ് അടിച്ച ആര്‍ അശ്വിനും അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more