1 GBP = 106.75
breaking news

വിലവർദ്ധനവ് നാല്പത് വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ; അടുത്ത കുറച്ച് മാസങ്ങൾ കഠിനമായിരിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ

വിലവർദ്ധനവ് നാല്പത് വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ; അടുത്ത കുറച്ച് മാസങ്ങൾ കഠിനമായിരിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ

ലണ്ടൻ: ബ്രിട്ടനിൽ പണപ്പെരുപ്പനിരക്ക് വർദ്ധിച്ചതോടെ 40 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ വില വർദ്ധനവ് ഉയരുമെന്ന് ചാൻസലർ. അടുത്ത കുറച്ച് മാസങ്ങൾ കഠിനമായിരിക്കുമെന്നും എന്ന് ചാൻസലർ ഋഷി സുനക് മുന്നറിയിപ്പ് നൽകി.

കുതിച്ചുയരുന്ന ഊർജം, ഇന്ധനം, ഭക്ഷണച്ചെലവ് എന്നിവ നേരിടുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ കൂടുതൽ ചെയ്യാൻ തയ്യാറാണെന്ന് ബിസിനസുകളോട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിനസുകൾക്കുള്ള നികുതി വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ ബില്ലുകളുടെ കുത്തനെയുള്ള വർധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദരിദ്രരെയാണെന്നും അതിനാൽ തന്നെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

യുകെ പണപ്പെരുപ്പം മാർച്ചിലെ 7% ൽ നിന്ന് ഏപ്രിൽ വരെയുള്ള 12 മാസങ്ങളിൽ 9% ആയി ഉയർന്നു. 1982 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ദശലക്ഷക്കണക്കിന് ആളുകൾ കഴിഞ്ഞ മാസം ഊർജ്ജ ചെലവിൽ പ്രതിവർഷം 700 പൗണ്ടിന്റെ അഭൂതപൂർവമായ വർദ്ധനവ് കണ്ടതോടെയാണ് ഏപ്രിലിലെ പണപ്പെരുപ്പം കുതിച്ചുയർന്നത്.

വാർഷിക സി.ബി.ഐ അത്താഴ വിരുന്നിൽ, ചാൻസലർ ബിസിനസ്സുകളോട് പറഞ്ഞു, ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്നും, രാജ്യം ആഗോള വിതരണ ആഘാതങ്ങളുടെ പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കുന്നുവെന്നും ചാൻസലർ വ്യക്തമാക്കി. ഉക്രെയ്നിലെ യുദ്ധത്തിന്റെ ആഘാതം, ചൈനയിലെ ലോക്ക്ഡൗൺ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ സാമ്പത്തിക സ്ഥിതിക്ക് കനത്ത ആഘാതമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനെസ്സുകളുടെ കൂട്ടായ്മയായ സിബിഐ യുടെ വാർഷിക അത്താഴ വിരുന്നിലാണ് സുനക് നിലവിലെ സ്ഥിതി വെളിപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more