ലണ്ടൻ: സ്റ്റോപ്പ്, സെർച്ച് അധികാരങ്ങൾ ഉപയോഗിക്കുന്നതിൽ പോലീസിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹോം സെക്രട്ടറി ശാശ്വതമായി നീക്കുകയാണ്. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ക്രിമിനൽ ജസ്റ്റിസ് ആൻഡ് പബ്ലിക് ഓർഡർ ആക്ടിന്റെ സെക്ഷൻ 60 പ്രകാരം തിങ്കളാഴ്ച പോലീസ് സേനയ്ക്ക് അയച്ച കത്തിലാണ് പ്രീതി പട്ടേൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ഗുരുതരമായ അക്രമം നടക്കുമ്പോൾ ന്യായമായ കാരണങ്ങളില്ലാതെ തന്നെ ആളുകളെ പരിശോധിക്കുന്നതിനുള്ള അവകാശം നിയമം പോലീസുകാർക്ക് നൽകുന്നു. പുതിയ മാറ്റങ്ങളിൽ ഒരു സംഭവത്തിൽ15 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ പ്രാബല്യത്തിൽ വരുന്ന സമയ ദൈർഘ്യം വർധിപ്പിച്ച് 39 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ നീട്ടുകയും ചെയ്യാം. അധികാരങ്ങൾ ഉപയോഗിക്കുന്നതിന് മുൻ സീനിയർ ഓഫീസിന് പകരം ഒരു ഇൻസ്പെക്ടർക്ക് തന്നെ അധികാരം നൽകാമെന്നും വ്യക്തമാക്കുന്നു. അതേസമയം ഒരു സൂപ്രണ്ടിന് പ്രാബല്യത്തിലുള്ള സമയദൈർഘ്യം നീട്ടാൻ കഴിയില്ല. ഉദ്യോഗസ്ഥർക്ക് ഗുരുതരമായ അക്രമം “സംഭവിച്ചേക്കാം” എന്ന് മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കാം. നേരത്തെ ഗുരുതരമായ അക്രമസംഭവങ്ങൾ ഉണ്ടായേക്കുമെന്ന് മുൻകൂട്ടി കണ്ട് സ്റ്റോപ്പ് ആൻഡ് സെർച്ച് അധികാരങ്ങൾ ഉപയോഗിക്കാമെങ്കിലും അതിന് മുൻപായി സമൂഹത്തിന് അറിയിപ്പ് നൽകണമായിരുന്നു.
കറുത്തവർഗക്കാർക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ ആനുപാതികമായി നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നു എന്ന ആശങ്കകൾ കാരണം നിയമങ്ങൾ നേരത്തെ തന്നെ വിവാദമായിരുന്നു. 2021 മാർച്ച് വരെയുള്ള കാലയളവിൽ കറുത്തവർഗ്ഗക്കാർക്ക് നേരെ വെള്ളക്കാരേക്കാൾ ഏഴ് മടങ്ങ് കൂടുതലായി സ്റ്റോപ്പ് ആൻഡ് സെർച്ച് അധികാരം പോലീസ് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഏഷ്യൻ ആളുകൾക്കെതിരെ വെള്ളക്കാരേക്കാൾ രണ്ടര മടങ്ങ് കൂടുതലാണ് സ്റ്റോപ്പ് ആൻഡ് സെർച്ച് അധികാരം ഉപയോഗിച്ചത്.
എന്നാൽ ബ്രിട്ടനിൽ കത്തികുത്ത് കുറ്റകൃത്യത്തിന്റെ വിനാശകരമായ ആഘാതം അസഹനീയമാണ്. ഈ ഭയാനകമായ കുറ്റകൃത്യങ്ങളുടെ ഇരകളുടെ വേദനയും കഷ്ടപ്പാടുകളും കാണണമെന്നും ഭാവിയിലെ ദുരന്തങ്ങൾ തടയാൻ കഴിവിന്റെ പരമാവധി ചെയ്യാൻ തങ്ങൾക്ക് അവരോട് ഉത്തരവാദിത്തമുണ്ടെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. 2019 മുതൽ സ്റ്റോപ്പ് ആൻഡ് സെർച്ച് ഉപയോഗം ഏകദേശം 85% വർദ്ധിച്ചുവെന്നും 50,000 ആയുധങ്ങൾ തെരുവിൽ നിന്ന് എടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
“ഞാൻ പൂർണ്ണഹൃദയത്തോടെ പോലീസിന്റെ പിന്നിൽ നിൽക്കുന്നു, അതിലൂടെ കൂടുതൽ ആയുധങ്ങൾ പിടിച്ചെടുക്കാനും കൂടുതൽ പ്രതികളെ പിടികൂടാനും കൂടുതൽ ജീവൻ രക്ഷിക്കാനും ഈ അധികാരങ്ങൾ ഉദ്യോഗസ്ഥർക്ക് എളുപ്പമാക്കിക്കൊണ്ട് കത്തികുത്ത് കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അവരുടെ ജോലി വർദ്ധിപ്പിക്കാൻ കഴിയും.” ഹോം സെക്രട്ടറി കൂട്ടിച്ചേർത്തു.
click on malayalam character to switch languages