1 GBP = 106.75
breaking news

ജീവിതച്ചിലവ് പ്രതിസന്ധി പരിഹരിക്കാൻ പണം കണ്ടെത്തണം; 90,000 സിവിൽ സർവീസ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ട് ബോറിസ് ജോൺസൺ

ജീവിതച്ചിലവ് പ്രതിസന്ധി പരിഹരിക്കാൻ പണം കണ്ടെത്തണം; 90,000 സിവിൽ സർവീസ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ട് ബോറിസ് ജോൺസൺ

ലണ്ടൻ: വർദ്ധിച്ച് വരുന്ന ജീവിതച്ചെലവ് നേരിടാൻ പണം കണ്ടെത്തുന്നതിനായി 90,000 സിവിൽ സർവീസ് ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
അഞ്ച് തസ്തികകളിൽ ഒന്ന് വീതം വെട്ടിക്കുറച്ച്, വരും വർഷങ്ങളിൽ സ്റ്റാഫിംഗ് നില 2016 ലെ നിലവാരത്തിലേക്ക് തിരികെയെത്തണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ജീവിതച്ചെലവ് കുറയ്ക്കുന്നതിന് സർക്കാരിന്റെ ചെലവ് കുറയ്ക്കേണ്ടതുണ്ടെന്നും അതിനാൽ തന്നെ കൂടുതൽ നടപടികൾ ആവശ്യമാണെന്നും ജോൺസൺ പറഞ്ഞു. എന്നാൽ ഏറ്റവും മോശമായ ചിന്താശൂന്യമായ പദ്ധതി പാസ്‌പോർട്ട് പ്രോസസ്സിംഗ് പോലുള്ള സേവനങ്ങളെ ബാധിക്കുമെന്ന് ഒരു പ്രമുഖ സിവിൽ സർവീസ് യൂണിയൻ പറഞ്ഞു. വ്യാഴാഴ്ച സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നടന്ന ഒരു ചടങ്ങിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ, സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം ഗണ്യമായി ചുരുക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ പ്രധാനമന്ത്രി മന്ത്രിമാർക്ക് ഒരു മാസത്തെ സമയം നൽകി.

2016-ൽ 384,000 സിവിൽ സർവീസുകാരാണ് ജോലി ചെയ്തിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ എണ്ണമായിരുന്നു ഇത്. എന്നാൽ യുകെ യൂറോപ്യൻ യൂണിയൻ വിടാൻ തയ്യാറായതോടെ കഴിഞ്ഞ വർഷം അവസാനം 475,000 ൽ എത്തുന്നതുവരെ ജീവനക്കാരുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു. നിലവിൽ തന്നെ ജീവക്കാരുടെ കുറവ് കാരണം സേവനങ്ങളിൽ കാലതാമസം നേരിടുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പുതിയ ഉത്തരവ്.

സിവിൽ സർവീസ് 2016 ലെ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാരിന് തീരുമാനിക്കാം, എന്നാൽ പാസ്പോർട്ടുകൾ, അതിർത്തി നിയന്ത്രണം, ആരോഗ്യം. പോലെയുള്ള സേവനങ്ങളെ ബാധിക്കുമെന്ന് എഫ്ഡിഎ ജനറൽ സെക്രട്ടറി ഡേവ് പെൻമാൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more