1 GBP = 105.47
breaking news

 മോദിയുടെ 20 വർഷത്തെ ജീവിതം, ‘മോദി@20 ഡ്രീംസ് മീറ്റ് ഡെലിവറി’; പുസ്തകം പ്രകാശനം ചെയ്തു

 മോദിയുടെ 20 വർഷത്തെ ജീവിതം, ‘മോദി@20 ഡ്രീംസ് മീറ്റ് ഡെലിവറി’; പുസ്തകം പ്രകാശനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള പുതിയ പുസ്തകം ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ പ്രകാശനം ചെയ്തു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. കേന്ദ്ര മന്ത്രിസഭ ഒന്നടങ്കം ചടങ്ങിന് സാക്ഷിയായി. പ്രധാനമന്ത്രി ഒരു പ്രതിഭാസമാണെന്നും സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത പ്രതിഭയാണെന്നും വെങ്കയ്യ നായിഡു ചടങ്ങിൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതലുള്ള 20 വര്‍ഷത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയും, ഭരണ നൈപുണ്യവും വ്യക്തമാക്കുന്നതാണ് ഈ പുസ്തകം.

അടുത്തിടെ അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്ക്കറിന്‍റെ ആമുഖത്തോടെ തുടങ്ങുന്ന പുസ്തകത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത്ഷാ, എസ് ജയ് ശങ്കര്‍,ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, നടന്‍ അനുപം ഖേര്‍, സുധ മൂര്‍ത്തി, ബാഡ്മിന്റൺ താരം പി വി സിന്ധുവുമടക്കമുള്ളവർ എഴുതിയ 21 അധ്യായങ്ങൾ അടങ്ങിയ സമാഹാരമാണ് പുസ്തകം. യുവാക്കളുടെ പ്രതീകമായി പ്രധാനമന്ത്രി മാറിയതെങ്ങനെയെന്നത് വിശദീകരിക്കുന്ന ലേഖനമാണ് പി വി സിന്ധു എഴുതിയിരിക്കുന്നത്.

‘മോദിജിയുടെ യാത്രയും വാക്കുകളും പ്രവൃത്തികളും സ്വപ്നങ്ങളും അവയുടെ സാക്ഷാത്കാരവും അവതരിപ്പിക്കപ്പെടുകയും മനസ്സിലാക്കുകയും വേണം. ഈ പ്രസിദ്ധീകരണം തീർച്ചയായും മോദിയെ മനസിലാക്കാനും രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ വലിയ സ്വപ്‌നങ്ങൾ കാണാനുള്ള ധൈര്യമാകാനും സഹായിക്കും. കാണുന്ന സ്വപ്നങ്ങളെ മൂർത്തമായ യാഥാർത്ഥ്യത്തിലേക്ക് മാറ്റാനും, അത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കുന്ന തരത്തിലേക്ക് എത്തിക്കാനുമുള്ള ധൈര്യവും എങ്ങനെയെന്നത് പുസ്തകത്തിലൂടെ നേരിട്ട് അറിയാനാകു൦’ – പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more