1 GBP = 106.56
breaking news

നാലാമത്തെ കൊവിഡ് ജാബ്‌ ആന്റിബോഡിയുടെ അളവ് മൂന്നാമത്തേതിന് ശേഷം കാണുന്നതിനേക്കാൾ ഉയർന്നതെന്ന് റിപ്പോർട്ട്

നാലാമത്തെ കൊവിഡ് ജാബ്‌ ആന്റിബോഡിയുടെ അളവ് മൂന്നാമത്തേതിന് ശേഷം കാണുന്നതിനേക്കാൾ ഉയർന്നതെന്ന് റിപ്പോർട്ട്

ലണ്ടൻ: കോവിഡിന്റെ നാലാമത്തെ കൊവിഡ് ജാബ്‌ സ്വീകരിച്ചവരുടെ ആന്റിബോഡിയുടെ അളവ് മൂന്നാമത്തെ ജാബ്‌ സ്വീകരിച്ചതിന് ശേഷം കാണുന്നതിനേക്കാൾ ഉയർന്നതായി ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു.

സതാംപ്ടൺ സർവ്വകലാശാലയുടെ നേതൃത്വത്തിലുള്ള ഒരു സംഘം അക്കാദമിക് വിദഗ്ധർ ഒരു കൂട്ടം ആളുകളെയും അവരുടെ ആന്റിബോഡികളുടെയും സെല്ലുകളുടെയും അളവ് ട്രാക്കു ചെയ്തിരുന്നു. രണ്ട് അളവുകളും വൈറസിനെതിരെ ഒരു വ്യക്തിയുടെ സംരക്ഷണ നിലവാരത്തെ സൂചിപ്പിക്കുന്നുവെങ്കിലും നാലാമത്തെ ബൂസ്റ്റർ ജാബ്‌ സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ അളവ് ഉയർന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

രക്തത്തിലെ ആന്റിബോഡികളുടെ സാന്ദ്രത ശാസ്ത്രജ്ഞർക്ക് പരിശോധിക്കുന്നതിനായി ഏകദേശം 166 പേർ പഠനത്തിൽ പങ്കെടുക്കുകയും രക്ത സാമ്പിളുകൾ നൽകുകയും ചെയ്തിരുന്നു. മൂന്നാമത്തെ ജാബ്‌ നൽകിയതിന് ശേഷം 28 ദിവസങ്ങൾ ഉൾപ്പെടെ വിവിധ സമയ പോയിന്റുകളിൽ ഇവ പരിശോധിച്ചിരുന്നു. അവരുടെ നാലാമത്തെ ബൂസ്റ്റ് നൽകുന്നതിന് തൊട്ടുമുമ്പ് വീണ്ടും പരിശോധന നടത്തിയിരുന്നു. ശരാശരി 200 ദിവസങ്ങൾക്ക് ശേഷമാണ് പരിശോധനകൾ നടന്നത്. തുടർന്ന് 14 ദിവസത്തിന് ശേഷം അവർക്ക് നാലാമത്തെ ജാബ്‌ നൽകിയതിന് ശേഷവും പരിശോധനകൾ നടത്തിയിരുന്നു.

മൂന്നാമത്തെ ജബ്സിനും നാലാമത്തെ ബൂസ്റ്ററിനും ഇടയിലുള്ള കാലയളവിൽ ആന്റിബോഡികളുടെ അളവ് കുറഞ്ഞതായാണ് പഠനങ്ങൾ രേഖപ്പെടുത്തുന്നത്. എന്നാൽ നാലാമത്തെ ബൂസ്റ്റർ ജാബ്‌ ലഭിച്ചവരിൽ രണ്ടാഴ്ചയ്ക്ക് ശേഷം, ആന്റിബോഡിയുടെ അളവ് മൂന്നാമത്തേതിന് ശേഷം കണ്ടതിനേക്കാൾ ഉയർന്നിരുന്നു. ചിലരിൽ നാലാമത്തെ ഷോട്ട് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം രക്തത്തിൽ 12 മുതൽ 16 മടങ്ങ് വരെ ഉയർന്ന ആന്റിബോഡികൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more