1 GBP = 129.06
breaking news

 തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

 തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. ഹൈബി ഈഡൻ എം പിയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ എംപി തുടങ്ങിയ ജില്ലയിലെ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിർദേശ പത്രിക സമർപ്പിച്ചത്. എറണാകുളം കളക്ടറേറ്റിലെ വരണാധികാരിക്ക് മുമ്പാകെ 12 മണിയോടെയാണ് പത്രിക സമർപ്പിച്ചത്. നാല് സെറ്റ് നാമനിർദേശ പത്രികകളാണ് ഉമ സമർപ്പിച്ചത്.

അലങ്കരിച്ച സൈക്കിൾ റിക്ഷയിൽ പ്രകടനമായിട്ടാണ് ഉമ തോമസ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഇന്ധന വില വർധനവിൽ പ്രതിഷേധ സൂചകമായാണ് ഉമയും സംഘവും സൈക്കിൾ റിക്ഷയിലെത്തിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് രാവിലെ 11 മണിയോടെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. പതിനൊന്നുമണിയോടെ ജോസ് കെ മാണി,​ സ്വരാജ് അടക്കമുള്ള നേതാക്കൾക്കൊപ്പം കളക്‌ടറേറ്റിലെത്തിയാണ് ജോ ജോസഫ് പത്രിക നൽകിയത്.
അതേസമയം, ബി ജെ പി സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണൻ നാളെയാണ് പത്രിക സമർപ്പിക്കുന്നത്. ഈ മാസം പതിനൊന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മേയ് 12നാണ് നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്. മേയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ.

ഇരുമുന്നണികളിലെയും സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തൃക്കാക്കരയിൽ പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.പ്രചാരണത്തിന് ആദ്യഘട്ടം പിന്നിടുമ്പോൾ വലിയ വിജയ പ്രതീക്ഷയിലാണ് ഉമാ തോമസും യുഡിഎഫും. തൃക്കാക്കര എം എൽ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കിൽ കൂടി ഈ ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ നിയമസഭയിൽ എൽ ഡി എഫിന് നൂറ് സീറ്റുകൾ തികയ്ക്കാനാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more