1 GBP = 112.86
breaking news

ലണ്ടനിൽ ലേബറിന്റെ മുന്നേറ്റം; അടുത്ത പൊതുതിരഞ്ഞെടുപ്പ് വിജയിക്കാൻ തന്റെ പാർട്ടി തിരിച്ചുവരികയാണെന്ന് കീർ സ്റ്റാർമർ

ലണ്ടനിൽ ലേബറിന്റെ മുന്നേറ്റം; അടുത്ത പൊതുതിരഞ്ഞെടുപ്പ് വിജയിക്കാൻ തന്റെ പാർട്ടി തിരിച്ചുവരികയാണെന്ന് കീർ സ്റ്റാർമർ

ലണ്ടൻ: ലണ്ടൻ ബോറോകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ മുന്നേറ്റം. കൺസർവേറ്റിവുകൾക്ക് നിരവധി സിറ്റിങ് സീറ്റുകളാണ് നഷ്ടപ്പെട്ടത്. കൺസർവേറ്റീവുകളിൽ നിന്ന് ലേബർ നിരവധി കൗൺസിലുകൾ നേടിയിട്ടുണ്ട്. ഇതുവരെയുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ടോറികൾക്ക് ഇംഗ്ലണ്ടിലുടനീളം തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്റെ പാർട്ടി തിരിച്ചുവരികയാണെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു. അതേസമയം ചില മേഖലകളിൽ ടോറികൾക്ക് തിരിച്ചടിയുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സമ്മതിച്ചു.

ബ്രിട്ടനിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ലേബർ പാർട്ടിക്ക് 35% വോട്ടും ടോറികൾക്ക് 30% വോട്ടും ലഭിക്കുമെന്നാണ് ബിബിസി പ്രവചിക്കുന്നത്. ആ അഞ്ച് പോയിന്റ് ലീഡ് ലേബർ പാർട്ടിക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രാദേശിക തിരഞ്ഞെടുപ്പ് ലീഡാണ് നൽകുന്നത്.

അതേസമയം ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളെ അടിസ്ഥാനമാക്കി ലിബറൽ ഡെമോക്രാറ്റുകൾക്ക് 19% ഉം മറ്റ് പാർട്ടികൾക്ക് 16% ഉം വോട്ട് ലഭിച്ചിട്ടുണ്ട്. സതാംപ്ടൺ, ലണ്ടൻ ബറോകളായ വാൻഡ്സ്വർത്ത്, വെസ്റ്റ്മിൻസ്റ്റർ, ബാർനെറ്റ് എന്നിവയുൾപ്പെടെ 10 കൗൺസിലുകളുടെ നിയന്ത്രണം കൺസർവേറ്റീവുകൾക്ക് നഷ്ടമായി.
എന്നാൽ ലിബറൽ ഡെമോക്രാറ്റുകൾ ലേബറിൽ നിന്ന് ഹൾ സിറ്റി കൗൺസിൽ പിടിച്ചെടുത്തു. ഒരു റഫറണ്ടത്തിൽ, വോട്ടർമാർ ബ്രിസ്റ്റോളിലെ മേയർ സമ്പ്രദായം ഒഴിവാക്കാനും സിറ്റി കൗൺസിൽ പ്രവർത്തിക്കുന്ന രീതി മാറ്റാനുമുള്ള തീരുമാനമുണ്ടായി.

ടോറികൾക്ക് ഇംഗ്ലണ്ടിൽ 200-ലധികം കൗൺസിലർമാരെ നഷ്ടപ്പെട്ടു. ലേബറിന് 50-ലധികവും സീറ്റുകൾ നഷ്ടമുണ്ടായപ്പോൾ ലിബ് ഡെംസിന് 150-ലധികം സീറ്റുകളാണ് നേടാനായത്.
സ്കോട്ട്ലൻഡിലെയും വെയിൽസിലെയും കൗൺസിലുകളുടെയും വടക്കൻ അയർലൻഡ് അസംബ്ലിയുടെയും മുഴുവൻ ഫലങ്ങളും ഇന്നും നാളെയുമായി പ്രഖ്യാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more