1 GBP = 106.79
breaking news

പണപ്പെരുപ്പം നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പലിശനിരക്ക് 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തുമെന്ന് റിപ്പോർട്ട്

പണപ്പെരുപ്പം നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പലിശനിരക്ക് 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തുമെന്ന് റിപ്പോർട്ട്

ലണ്ടൻ: പണപ്പെരുപ്പം നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന്റെ അടിസ്ഥാന പലിശ നിരക്ക് 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ചിൽ പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7 ശതമാനത്തിലെത്തിയിരുന്നു. കുതിച്ചുയരുന്ന ഭക്ഷണം, ഊർജം, ഇന്ധന വിലകൾക്കിടയിൽ പലിശനിരക്കിലും വർദ്ധനവ് വരുത്തുമെന്നാണ് സൂചന.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കാണ് അടിസ്ഥാന നിരക്ക്, നിലവിൽ 0.75%മാണ് പലിശനിരക്ക്. ഇത് ഒരു ശതമാനത്തിലേക്ക് ഉയരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന മാറ്റം, വേരിയബിൾ റേറ്റ് മോർട്ട്ഗേജുകളുള്ള രണ്ട് ദശലക്ഷത്തിലധികം ഭവന ഉടമകൾക്ക് ഉയർന്ന മോർട്ട്ഗേജ് പേയ്‌മെന്റുകൾ നൽകുന്ന സ്ഥിതിയുണ്ടാക്കും.

പണപ്പെരുപ്പം അധികമാകുമെന്ന മുന്നറിയിപ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും നൽകിയേക്കും. ഏപ്രിലിൽ നിരക്ക് 8%ത്തിൽ എത്തുമെന്നും ഈ ശരത്കാലത്തിൽ കൂടുതൽ മുന്നോട്ട് പോകുമെന്നും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഊർജ്ജ പരിധിയിൽ മറ്റൊരു വർദ്ധനവ് പ്രതീക്ഷിക്കുന്ന ഒക്ടോബറിൽ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ഏപ്രിലിൽ ഊർജ്ജ നിരക്കുകൾ 54% വർദ്ധിച്ചതിന് ശേഷം ചില കുടുംബങ്ങൾ ഇതിനകം തന്നെ അവരുടെ ഊർജ്ജ ബില്ലിൽ പ്രതിവർഷം £700-ന്റെ വർദ്ധനവ് നേരിടുന്നുണ്ട്. റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം വർദ്ധിച്ചുവരുന്ന മൊത്തവ്യാപാര ഊർജ്ജ വിലയാണ് വർദ്ധിച്ച ബില്ലുകൾക്ക് കാരണമായത്.

എന്നാൽ വർദ്ധിച്ചുവരുന്ന പലിശ നിരക്ക് കാണുന്ന ഒരേയൊരു രാജ്യം യുകെ മാത്രമല്ല. യുഎസ് ഫെഡറൽ റിസർവ് ഇന്നലെ നിരക്ക് 0.75% മുതൽ 1% വരെ ഉയർത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് 0.1% ൽ നിന്ന് 0.35% ആയി പുതുക്കി. 11 വർഷത്തിനിടയിലെ ആദ്യത്തെ വർദ്ധനവാണ് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ രേഖപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more