1 GBP = 129.06
breaking news

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി പി.ടിയുടെ പിന്‍ഗാമി; ജയം യുഡിഎഫിനൊപ്പമെന്ന് ഉമാ തോമസ്

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി പി.ടിയുടെ പിന്‍ഗാമി; ജയം യുഡിഎഫിനൊപ്പമെന്ന് ഉമാ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയം യുഡിഎഫിനൊപ്പമായിരിക്കുമെന്ന് ഉമാ തോമസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും പി ടി തോമസിന്റെ പിന്‍ഗാമിയായിരിക്കും. സ്ഥാനാര്‍ത്ഥി ആരാണെങ്കിലും ജയം യുഡിഎഫിനൊപ്പമായിരിക്കും. സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിര്‍ണ്ണായകമാണ്. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.

ഉറച്ച മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. ഉമാ തോമസ് മത്സരിക്കാന്‍ സന്നദ്ധയാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഉമ തയ്യാറായാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രശ്നങ്ങളില്ലാതെ പോകും. ഇല്ലെങ്കില്‍ സംഗതി കീറാമുട്ടിയാകാനിടയുണ്ട്. ഉമയെങ്കില്‍ പി.ടിയുടെ വിയോഗവും സ്ത്രീ എന്നതും ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. വി.ഡി.സതീശനും, കെ.സുധാകരനും ചേര്‍ന്ന പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും യുഡിഎഫിന് തൃക്കാക്കര പോര്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more