എക്സിറ്റർ: എക്സിറ്റർ മലയാളികളുടെ പ്രഥമ അസോസിയേഷനായ ഇമയുടെ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വർണശബളമാർന്ന പരിപാടികളോടെ ആഘോഷപൂർവം കൊണ്ടാടി. മത മൈത്രി വിളിച്ചോതിയ വിഷുക്കണിയും, വിഷുക്കൈനീട്ടവും, ഈസ്റ്റർ എഗ്ഗും, കേരളത്തനിമയാർന്ന ഒപ്പനയും മാർഗംകളിയും, മൈലാഞ്ചിപ്പാട്ടും നിറവേകിയ രാവ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി അമേരിക്ക ഹാളിൽ എത്തിയവർക്ക് ഉത്സവ പ്രതീതിയേകുന്ന നവ്യാനുഭവമായി.
ആകർഷകമായ വാക്ചാതുരിയും ഒപ്പം വ്യത്യസ്തമായ ശൈലിയുമായി അരുൺ പോൾ, മെർലിൻ സജി, ജയദേവ് സോജ് എന്നിവർ അവതാരകരായി അരംങ്ങത്തെത്തിയപ്പോൾ സമയനിഷ്ഠയോടെയും ചടുലതയോടെയും ആഘോഷപരിപാടികൾ സമാരംഭിക്കുകയായി. ചെയർമാൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്ത ആഘോഷ രാവിന്പ്രസിഡന്റ് റിനി ജോണി ആശംസ അർപ്പിച്ചു ട്രഷറർ ബിജോയ് വർഗീസ് കണക്കാവതരിപ്പിച്ചു പാസ്സാക്കി. തുടർന്ന് ചെയർമാനും സുധർമ്മ പ്രദീപ്കുമാറും ചേർന്ന് വിഷുക്കൈനീട്ടവും ഈസ്റ്റർ എഗ്ഗ് വിതരണവും നടത്തിയത് മത സൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി.
സ്റ്റാൻലി ജോയി, കുമാരിഒലിവിയ സജി എന്നിവർ ഈസ്റ്റർ, വിഷു, ഈദ് സന്ദേശം നൽകിയത് അറിവിന്റെയും വിശ്വാസത്തിന്റെയും നവോന്മേഷമേകുന്നതായിരുന്നു തുടർന്ന് നടന്ന കലാപരിപാടികൾ തികച്ചും വ്യത്യസ്തവും നിലവാരമാർന്നതുമായിരുന്നു .പാട്ടുകൾ ,ക്ലാസിക്കൽ ഡാൻസ് ,സിനിമാറ്റിക് ഡാൻസ് എന്നീ ഇനങ്ങളിൽ കുട്ടികളും മുതിർന്നവരും ഒന്നിനൊന്നു മികച്ച പ്രകടനത്തിലൂടെ വേദി നിറഞ്ഞാടി . തിങ്ങി നിറഞ്ഞ സദസ്സ് ഉയർന്നകരഘോഷത്തോടെയാണ് അതിനെ വരവേറ്റത് .സദസ്സിന്റെ ആവേശോജ്വല പിന്തുണ പ്രോഗ്രാം അവതരിപ്പിച്ചവർക്കു പ്രോത്സാഹനമായി. നാവിനു രുചിയേറുന്ന സ്വാദിഷ്ടമായ ഭക്ഷണവും, ആകർഷകമായ സമ്മാനങ്ങളോടുകൂടിയ റാഫിൾ ടിക്കറ്റ് ഡ്രോയും എല്ലാവരുടെയും മനവും നിറച്ചു. തുടർന്ന് നൃത്ത ചുവടുകൾക്കു ചടുലത പകർന്ന ഡിജെ ആഘോഷ രാവിന് മാറ്റുകൂട്ടി.
ആഘോഷരാവിനു സെക്രട്ടറി.ജോയ് ജോൺ നന്ദി അറിയിച്ചതിനുശേഷം ദേശീയഗാനത്തോടുകൂടി പരിപാടികൾ അവസാനിച്ചു.
പ്രോഗ്രാം കോർഡിനേറ്റർമാരായ ജോബി തോമസ്, ജെസ്റ്റീന മിഥുൻ, മെർലിൻ സജി ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു എബ്രഹാം, ബിജോ തോമസ്, സോജ് കെ ജയപ്രകാശ് , വിനു ചന്ദ്രൻ, സിജോ ജേക്കബ്, റോബി വർഗീസ് എന്നിവരുടെയും കോർഡിനേഷൻ ആഘോഷരാവിന്റെ ചിട്ടയായ നടത്തിപ്പിന്റെയും സമ്പൂർണ്ണ വിജയത്തിന്റെയും എടുത്തുപറയേണ്ടുന്നതായിരുന്നു ഇമയുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു റംസാൻ രാവ്.
സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ /
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
click on malayalam character to switch languages