1 GBP = 107.76
breaking news

ആഘോഷസന്ധ്യയിൽ PMCC Day

ആഘോഷസന്ധ്യയിൽ PMCC Day

പ്ലിമത്തിന്റെ ചരിത്രത്തിൽ PMCC ആദ്യമായി നടത്തിയ PMCC Day ദൃശ്യവിരുന്നായി മലയാളികൾക്കിടയിൽ ഇടംപിടിച്ചു. 300 ൽ പരം പേർ പങ്കെടുത്ത പരിപാടിയിൽ എക്സിറ്റർ മലയാളി അസ്സോസ്സിയേഷനിലെ യുക്മ പ്രതിനിധി ബിജോയ് വർഗ്ഗീസ്, പ്ലിമത്ത് സിറ്റി കൗൺസിലർ വില്യം നോബിൽ തുടങ്ങിയവർ പങ്കെടുത്തു.

PMCC പ്രസിഡന്റ്‌ സാനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെക്രട്ടറി ജിജോ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽബോഡി മീറ്റിങ്ങും, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും PMCC Dayക്കു മാറ്റു കൂട്ടി. ചെണ്ട ഫ്യൂഷനും വാട്ടർ ഡ്രമും ലൈവ് DJ യുമെല്ലാം പുതിയ അനുഭവമായി മാറി.

ഏകദേശം 10 മണിയോടുകൂടി നന്ദി പ്രകാശിപ്പിച്ച് കൊണ്ട് PMCC Dayക്കു വിരാമമായി. എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയിന്റ് സെക്രട്ടറി നീതു, ട്രഷറർ സിജോ, ഫെബിൻ, സന്തോഷ്, സുബിൻ, വരുൺ, സജി, രഞ്ജിത്, ഗോപിക, ഫെമിൻ, അക്സ ,സുധ എന്നിവരും പ്രോഗ്രാം കമ്മറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more