1 GBP = 105.47
breaking news

പ്രധാനമന്ത്രി ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക്‌ രാജ്യങ്ങൾ സന്ദർശിക്കും; യുക്രെയ്ൻ നിലപാട് വ്യക്തമാക്കും

പ്രധാനമന്ത്രി ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക്‌ രാജ്യങ്ങൾ സന്ദർശിക്കും; യുക്രെയ്ൻ നിലപാട് വ്യക്തമാക്കും

ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്. ഇന്ന് ജര്‍മനിയിലെത്തുന്ന പ്രധാനമന്ത്രി ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ഡെന്മാര്‍ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.

ഇന്ന് ബെര്‍ലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ജർമ്മൻ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

യുക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കും. ‘യുക്രെയ്നിനെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ആദ്യം, ശത്രുത അവസാനിപ്പിക്കണം. രണ്ടാമതായി, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കണ്ടെത്തണം. ഈ കാഴ്ചപ്പാട് വളരെ വ്യക്തമായി വിവിധ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്ന്’ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more