1 GBP = 106.75
breaking news

ഡൽഹിക്കെതിരെ കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ഡൽഹിക്കെതിരെ കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.

ഡൽഹി രണ്ട് മാറ്റവുമായി ഇറങ്ങുമ്പോൾ കൊൽക്കത്തയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ഡൽഹി ക്യാപിറ്റൽസിനായി ചേതൻ സക്കരിയ അരങ്ങേറുമ്പോൾ മിച്ചൽ മാർഷ് ടീമിൽ തിരികെയെത്തി. ഖലീൽ അഹ്മദും സർഫറാസ് ഖാനും പുറത്തിരിക്കും. കൊൽക്കത്തയ്ക്കായി ബാബ ഇന്ദ്രജിത്തും ഹിമാൻഷു റാണയും ഇന്ന് അരങ്ങേറും. ആരോൺ ഫിഞ്ചും കൊൽക്കത്ത നിരയിൽ തിരികെയെത്തി. സാം ബില്ലിങ്സ്, ശിവം മവി, വരുൺ ചക്രവർത്തി എന്നിവർക്ക് പകരമാണ് ഇവർ ടീമിലെത്തിയത്.

പോയിൻ്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ് ഏഴാമതും കൊൽക്കത്ത എട്ടാമതും ആണ്. ഇരു ടീമുകൾക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റാണെങ്കിൽ ഡൽഹി ഏഴും കൊൽക്കത്ത എട്ടും മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more