1 GBP = 106.75
breaking news

പിഴ ചുമത്തൽ നോട്ടിസ് വൈദ്യുതി ഭവൻ വളയൽ സമരത്തിന്റെ പ്രതികാരം; കെഎസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ

പിഴ ചുമത്തൽ നോട്ടിസ് വൈദ്യുതി ഭവൻ വളയൽ സമരത്തിന്റെ പ്രതികാരം; കെഎസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ

കെഎസ് ഇ ബിയിലെ വാഹന വിവാദത്തിൽ പ്രതിഷേധം ശക്തം. പിഴ ചുമത്തൽ നോട്ടിസ് വൈദ്യുതി ഭവൻ വളയൽ സമരത്തിന്റെ പ്രതികാര നടപടിയാണെന്ന് കെഎസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ബോർഡ് മാനേജ്‌മെന്റിന്റെ നിലയ്ക്ക് നിർത്തണമെന്ന് സിപി ഐ എം നേതൃത്വത്തോട് സിഐ ടി യു ആവശ്യപ്പെട്ടു. കെ എസ് ഇ ബി ചെയർമാന്റെ നടപടികളിൽ സി പി ഐ എമ്മിലും അതൃപ്‍തിയുണ്ട്.
അനാവശ്യമായി എംജി സുരേഷ് കുമാറിനെ വേട്ടയാടുന്നത് നിർത്തണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എംജി സുരേഷ് കുമാറിനോട് കെഎസ്ഇബി ചെയർമാൻ പെരുമാറുന്നത് ശത്രുതയോടെയാണ്. ഇത്തരം ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും സിഐടിയു വ്യക്തമാക്കിയിരുന്നു.

എം.എം.മണിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോള്‍ കെഎസ്ഇബി ബോര്‍ഡ് വാഹനം അധികാരപരിധിക്ക് പുറത്തേക്ക് ഉപയോഗിച്ചതിന്റെ പേരിൽ സുരേഷ് കുമാറിനോട് 6,72,560 രൂപ പിഴ അടയ്ക്കണമെന്ന് നിർദേശിച്ചിരുന്നു. തനിക്ക് പിഴ ചുമത്തിയത് പ്രതികാര നടപടിയാണെന്ന് എം ജി സുരേഷ് കുമാർ പ്രതികരിച്ചിരുന്നു. വാര്‍ത്തയ്ക്ക് പിന്നില്‍ കെഎസ്ഇബി സിഎംഡിയെന്ന് എംജി സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു. വൈദ്യുതി മന്ത്രി നിര്‍ദേശിച്ച ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്തിട്ടുണ്ട്. പ്രതികാര നടപടിയാണോയെന്ന് കാണുന്നവര്‍ക്ക് അറിയാമെന്നും എംജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സമര രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വൈദ്യുത ഭവന്‍ വളയല്‍ സമരം നടത്തിയിരുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more