1 GBP = 127.05
breaking news

 ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തും; നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച 

 ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ  ഇന്ത്യയിലെത്തും; നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനത്തിനായി വ്യാഴാഴ്ചയെത്തും. ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലകളിലെത്തുന്ന അദ്ദേഹം വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായും ചർച്ച നടത്തും. ഗുജറാത്തിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുമായി ജോൺസൺ കൂടിക്കാഴ്ച നടത്തുമെന്നും വിവിധ വാ‍ർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തുന്ന ജോൺസൺ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട നിലപാട് കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാവുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ നിലപാടിൽ മാറ്റം വരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും. എന്നാൽ ശത്രുത വെടിഞ്ഞ് യുക്രൈനും റഷ്യയും സമാധാനത്തിൻെറ പാത പിന്തുടരണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നിലപാട് മാറ്റത്തിനും സാധ്യതയില്ല.

ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ച‍ർച്ചയാവും. ഖാലിസ്ഥാൻ തീവ്രവാദം ഒരു പ്രധാന വിഷയമാവുമെന്നാണ് സൂചന. ഒരു ഖാലിസ്ഥാനി ചാനലിന്റെ പ്രോഗ്രാമുകൾക്ക് യുകെയിൽ ഈയടുത്ത് അനുമതി നിഷേധിച്ചിരുന്നു. ജനങ്ങളിൽ വിദ്വേഷം പരത്തുന്ന തരത്തിലുള്ള ഉള്ളടക്കം പരിപാടികൾക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രക്ഷേപണ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതോടെയാണ് ചാനലിന് അനുമതി നിഷേധിച്ചത്.

ഇന്ത്യക്കാ‍ർക്കുള്ള കടുത്ത വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. യുകെയിൽ ഇന്ത്യൻ മരുന്ന് കമ്പനികൾക്കുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും ആവശ്യപ്പെടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more