1 GBP = 105.47

കേരളത്തിലേത് രാഷ്ട്രീയ ആക്രമങ്ങളുടെ ലജ്ജാകരമായ സാഹചര്യം; ജെ പി നദ്ദ

കേരളത്തിലേത് രാഷ്ട്രീയ ആക്രമങ്ങളുടെ ലജ്ജാകരമായ സാഹചര്യം; ജെ പി നദ്ദ

കേരളത്തിലെ രാഷ്ട്രീയ കൊലപാതകം പരാമർശിച്ച് ബി ജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ബംഗാളിലും കേരളത്തിലും പ്രവർത്തകർ തുടർച്ചയായി കൊല്ലപ്പെടുന്നു. കേരളത്തിലേത് രാഷ്ട്രീയ ആക്രമങ്ങളുടെ ലജ്ജാകരമായ സാഹചര്യമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കെഴുതിയ തുറന്ന കത്തിലാണ് ജെ പി നദ്ദയുടെ പരാമർശം. കേരത്തിൽ തുടർച്ചയായി സംഭവിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് കൊലപാതകങ്ങളുടെ പാശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്. ഏപ്രില്‍ 20 ന് വൈകിട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.

അതേസമയം കൊലപാതകങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വൈകിട്ട് ചേരുന്ന സര്‍വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈകിട്ട് 3 30് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്

ഇതിനിടെ സിസിടിവി ദൃശ്വങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചച്ചിരുന്നു. സംഭവത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 6 പേര്‍ക്കൊപ്പം മറ്റ് ചിലര്‍ കൂടി പ്രതികളായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവര്‍ക്ക് പ്രാദേശികമായ സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more