1 GBP = 109.00
breaking news

മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി സർക്കാർ

മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സയ്ക്ക് പണം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവാണ് പൊതുഭരണവകുപ്പ് റദ്ദാക്കിയിരിക്കുന്നത്.

വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദ് ചെയ്യുന്നതെന്ന് ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആദ്യ പുറത്തിറക്കിയ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ചികിത്സക്കായി 29,82,039 രൂപയാണ് അനുവദിച്ചത്.

ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കണമെന്ന മുഖ്യമന്ത്രി കഴിഞ്ഞ 30 ന് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു പൊതുഭരണം(അക്കൌണ്ട്‌സ്) വിഭാഗം പണം അനുവദിച്ച് ഉത്തരവിറക്കിയത്.ജനുവരി 15 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്കായി പോയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more