1 GBP = 105.47
breaking news

മാഞ്ചസ്റ്റിലെ വിവിധ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾ…

മാഞ്ചസ്റ്റിലെ വിവിധ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾ…

മാഞ്ചസ്റ്റിലെ വിവിധ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടുകയാണ്.ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള മാഞ്ചസ്റ്ററിലെ 5 മിഷൻ സെൻ്ററുകളിലും, മറ്റ് ഇതര ക്രൈസ്തവ സഭകളുടെ ദേവാലയങ്ങളിലും ഓശാന ഞായറാഴ്ച തുടങ്ങിയ വിശുദ്ധവാരത്തിൻ്റെ തിരുക്കർമ്മങ്ങൾ ഭക്തിപൂർവ്വം ആഘോഷിച്ചു വരുന്നു. 

ഇന്ന് ദു:ഖവെള്ളിയാഴ്ചസെൻ്റ്. തോമസ് മിഷൻ മാഞ്ചസ്റ്ററിലെ തിരുക്കർമ്മങ്ങൾ
വിഥിൻഷോ സെൻ്റ്.ആൻറണീസ് ദേവാലയത്തിൽ വൈകുന്നേരം 5.30ന് കുരിശിൻ്റെ വഴിയോടു കൂടി ആരംഭിക്കും. തുടർന്ന് 6.15ന് ദുഃഖവെള്ളിയുടെ തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ കാർമികനാകും.

ഈസ്റ്റർ തിരുക്കർമ്മങ്ങൾ നാളെ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. വിഥിൻഷോ സെൻ്റ്.ആൻറണീസ് ദേവാലയത്തിലായിരിക്കും ശുശ്രൂഷകൾ നടക്കുന്നത്.  ഈസ്റ്റർ ദിനത്തിൽ രാവിലെ 6.15ന് സ്റ്റോക്ക്പോർട്ട് ഹേസൽഗ്രൂവ്  സെൻ്റ്.പീറ്റേഴ്സ് ദേവാലയത്തിലാണ് ശ്രുശൂഷകൾ നടക്കുന്നത്. വൈകുന്നേരം 4 PM ന് ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.

മാഞ്ചസ്റ്റർ ഹോളി ഫാമിലി സീറോ മലബാർ മിഷനിൽ ഇന്ന് ദു:ഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ രാവിലെ 9.30 AM ന് ലോംങ്ങ്സൈറ്റ്  സെൻ്റ്.ജോസഫ് ദേവാലയത്തിലും, 10 AM ന് ഓൾഡാം സെൻ്റ് പാട്രിക് ദേവാലയത്തിലും നടക്കും. റവ.ഫാ.വിൻസൻറ് ചിറ്റിലപ്പള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

നാളെ ശനിയാഴ്ച ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾ 4PM ന് സെൻ്റ്. ആൻസ് ചർച്ച് ക്രംപ്സാലിലും, 6PMന് ലോംങ്ങ്സൈറ്റ്  സെൻ്റ്.ജോസഫ് ദേവാലയത്തിലും, 9PM ന് വാലിറേഞ്ച് ഇംഗ്ലീഷ് മാർട്ടിയേഴ്സ് ദേവാലത്തിലും നടക്കും. ഈസ്റ്റർ ദിനത്തിൽ 7AM ന് ലോംങ്ങ്സൈറ്റ്  സെൻ്റ്.ജോസഫ് ദേവാലയത്തിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

സാൽഫോർഡ് സെൻറ്.ഏവുപ്രാസ്യാ സീറോ മലബാർ കാത്തലിക് മിഷനിൽ ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ 3PMന് സാൽഫോർഡ് ഹോളിക്രോസ് ചർച്ചിൽ വൈകുന്നേരം 3 PM ന് ആരംഭിക്കും. റവ.ഫാ. ജോൺ പുളിന്താനം ശുശ്രൂഷകൾക്ക് കാർമികനാകും.

ഉയിർപ്പിൻ്റെ തിരുക്കർമ്മങ്ങൾ നാളെ ശനിയാഴ്ച 8.30PMന് സാൽഫോർഡ് സെൻ്റ്. മേരീസ് ദേവാലത്തിൽ (M30 8QD) ആരംഭിക്കും. ഈസ്റ്റർ ഞായറാഴ്ച  രാവിലെ 8.30 AM ന് ഹോളിക്രോസ് ദേവാലയത്തിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

മാഞ്ചസ്റ്റർ സെൻ്റ്.മേരീസ് ക്നാനായ കാത്തലിക് മിഷനിലെ ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ കാർമ്മികനാകും. ഇന്ന് ദുഃഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ വൈകുന്നേരം 3.30 PM ന് സെൻ്റ്. എലിസബത്ത് ദേവാലയത്തിൽ ആരംഭിക്കും. 

നാളെ ശനിയാഴ്ച ഉയിർപ്പിൻ്റെ തിരുക്കർമ്മങ്ങൾ 6 PM നായിരിക്കും തുടങ്ങുന്നത്. സെൻ്റ്. എലിസബത്ത് ദേവാലയത്തിൽ തന്നെയാണ് ശുശ്രൂഷകൾ നടക്കുന്നത്.

ബോൾട്ടൻ സെൻ്റ്. ജോർജ്‌ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് റവ.ഫാ.എൽദോ വർഗീസ് നേതൃത്വം നൽകും. ഇന്ന് ദുഃഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ 3.30PMന് ആരംഭിക്കും.

നാളെ ശനിയാഴ്ച ഈസ്റ്റർ സർവ്വീസ് രാവിലെ 8.30 AMനും, വൈകുന്നേരം 6 PM നുമായിരിക്കും നടക്കുക.

മാഞ്ചസ്റ്റർ സെൻറ്.മേരീസ് യാക്കോബായ ദേവാലയത്തിൽ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ 9 AM ന് ആരംഭിക്കും. ശുശൂഷകൾക്ക് അഭിവന്ദ്യ അന്തീമോസ് മാത്യൂസ് തിരുമേനി നേതൃത്വം നൽകും.

ഈസ്റ്റർ ശുശ്രൂഷകൾ സെയിൽ സെൻ്റ്. ഫ്രാൻസീസ് ദേവാലയത്തിൽ നാളെ  വൈകുന്നേരം 5PMന് ആരംഭിക്കും. റവ.ഫാ. അഖിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more