1 GBP = 127.05
breaking news

ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്കയക്കാൻ സർക്കാർ നീക്കം

ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്കയക്കാൻ സർക്കാർ നീക്കം

ലണ്ടൻ: ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായ സാഹചര്യത്തിൽ കുടിയേറ്റക്കാരെ റുവാണ്ടയിലേക്കയക്കാൻ സർക്കാർ നീക്കം. വ്യകതമായ രേഖകളില്ലാതെ അഭയം തേടുന്നവരെ നിലവിൽ ബ്രിട്ടനിൽ തന്നെ വിവിധയിടങ്ങളിൽ ഡിറ്റൻഷൻ സെന്ററുകളിൽ പാർപ്പിക്കുകയാണ് പതിവ്. ഇത് സർക്കാരിന് തന്നെ വളരെയധികം ബാധ്യതയാകുന്ന പശ്ചാത്തലത്തിലാണ് ഹോം ഓഫീസിന്റെ പുതിയ നീക്കം. അഭയം തേടുന്നവരെ പ്രോസസ്സിംഗിനായി റുവാണ്ടയിലേക്ക് കൊണ്ടുപോകാനാണ് സർക്കാർ പദ്ധതിയിടുന്നത്.

വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിൽ ഇംഗ്ലീഷ് ചാനലിനെ ശ്മശാനമാക്കി മാറ്റുന്ന നീചമായ മനുഷ്യ കള്ളക്കടത്തുകാരെ നേരിടാൻ കടുത്ത നടപടികൾ ആവശ്യമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ട സന്ദർശിച്ചതിന് ശേഷംകുടിയേറ്റ, സാമ്പത്തിക വികസന പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെറു ഡിങ്കി ബോട്ടുകളിൽ അപകടകരമായ ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ ഈ വർഷം തന്നെ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
അഭയാർത്ഥികളെ 6,000 മൈലിലധികം അകലെയുള്ള പ്രദേശത്ത് അയയ്ക്കാനുള്ള സർക്കാർനീക്കം ക്രൂരവും നീചവുമായ തീരുമാനമാണെന്നും പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെടുമെന്ന് മാത്രമല്ല, കൂടുതൽ മനുഷ്യരുടെ കഷ്ടപ്പാടുകളിലേക്കും അരാജകത്വത്തിലേക്കും നയിക്കും” കൂടാതെ പദ്ധതിക്ക് 1.4 ബില്യൺ പൗണ്ട് ചിലവാകും എന്ന് ചാരിറ്റി മുന്നറിയിപ്പ് നൽകി.

ചാനൽ കടക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ആഴ്ചകൾക്കുള്ളിൽ പ്രതിദിനം 1,000 ആയി ഉയരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ബുധനാഴ്ച 600-ഓളം പേരാണ് ഡോവർ തുറമുഖത്തെത്തിയത്. അതിനാൽ തന്നെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം ആവർത്തിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more