1 GBP = 113.34
breaking news

കൈരളി യുകെ ന്യൂകാസിൽ യൂണിറ്റ് രൂപീകരിച്ചു   

കൈരളി യുകെ ന്യൂകാസിൽ യൂണിറ്റ് രൂപീകരിച്ചു   

ബിജു ഗോപിനാഥ്

പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെ യുടെ ന്യൂകാസിൽ യൂണിറ്റ് ഞായറാഴ്ച്ച വൈകീട്ട് കൈരളി യുകെ പ്രസിഡന്റ് പ്രിയ രാജൻ ഉദ്ഘാടനം ചെയ്തു.   ഫെബ്രുവരി 5ന് ലണ്ടനിൽ  നടന്ന പ്രൗഢ ഗംഭീരമായ കലാ സായാഹ്നത്തിൽ  അറിവിന്റെ നിറകുടമായ ഗ്രാൻഡ് മാസ്റ്റർ ഡോ: ജി എസ് പ്രദീപാണ് കൈരളി യുകെയുടെ പ്രവർത്തനങ്ങൾക്ക് തിരികൊളുത്തിയത്.

നിലവിൽ വന്നു വളരെ ചുരുങ്ങിയകാലം കൊണ്ട്  പ്രവാസിമലയാളികളുടെ മനസ്സിൽ ഇടംപിടിച്ച കൈരളിയുടെ ഇരുപത്തിരണ്ടാമത്തെ യൂണിറ്റാണ് ന്യൂകാസിലിൽ പ്രവർത്തനമാരംഭിച്ചത്. ബിജു ഗോപിനാഥിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവർക്ക് കൈരളിയുടെ ട്രഷറർ എൽദോ പോൾ സ്വാഗതം ആശംസിച്ചു.

കൈരളി യുകെ രൂപീകരണത്തിന്റെ നാൾവഴികൾ യോഗത്തിൽ രാജേഷ് ചെറിയാൻ , ആഷിക് നാസർ എന്നിവർ വിശദീകരിച്ചു . വനിതകളും യുവാക്കളുമടക്കം മുപ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവർക് അഭിവാദ്യങ്ങൾ അർപ്പിച്ചും ന്യൂകാസിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കു ആശംസകൾ നേർന്നും കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് സംസാരിച്ചു. കൈരളിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും കാര്യപരിപാടികളും പ്രസിഡന്റ് പ്രിയ രാജനും സെക്രട്ടറി കുര്യൻ ജേക്കബും വിശദീകരിച്ചു.കൈരളി യുകെ വൈ. പ്രസിഡന്റ് ലിനു വർഗീസ് , മധു ഷണ്മുഖൻ കൈരളി യുകെ ദേശീയ കമ്മിറ്റി അംഗങ്ങളായ എബ്രഹാം കുര്യൻ , അജയകുമാർ , രഞ്ജിഷ് ശശിധരൻ , പ്രവീൺ സോമനാഥൻ,സാമുവൽ ജോഷ്വ തുടങ്ങിയവർ കൈരളി യുകെ ന്യൂകാസിൽ യൂണിറ്റിന്റെ ഭാവിപ്രവർത്തനങ്ങൾക്കു ആശംസകൾ അർപ്പിച്ചു.

കൈരളി യുകെ ന്യൂകാസിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകാൻ പുതിയ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു 
അൻഷു ബോബു : പ്രസിഡന്റ്എബി പോൾ : വൈ: പ്രസിഡന്റ്എൽദോ പോൾ : സെക്രട്ടറിഎഡ്വിൻ ജോയ് : ജോ: സെക്രട്ടറിബിനോയ് മാത്യു : ട്രഷറർ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ലിൻസി എൽദോ 
സിന്ധു ബിജുമധു ഷണ്മുഖൻ ബിജു ഗോപിനാഥ് അനിൽ രാജ്

ചടങ്ങിൽ പങ്കെടുത്തവർക് എഡ്വിൻ ജോയ് നന്ദി രേഖപ്പെടുത്തി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more