1 GBP = 106.79
breaking news

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി; ഇന്ന് ചുമതലയേൽക്കും

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി; ഇന്ന് ചുമതലയേൽക്കും

അമരാവതി: നടി റോജ ശെൽവമണി (Roja Selvamani) ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. രണ്ടാം തവണയാണ് റോജ എംഎൽഎ ആയത്. ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. ജില്ലകളുടെ പുനഃസംഘടനയിൽ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാൽ ചിറ്റൂർ, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് അവർ പ്രതിനിധീകരിക്കുക. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേരുകയായിരുന്നു.

വൈഎസ്ആർ കോൺഗ്രസ് വക്താക്കളായ അമ്പാട്ടി രാംബാബു, ഗുഡിവാഡ അമർനാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരിൽ ഉൾപ്പെടുന്നു. പി രാജണ്ണ ഡോറ, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്, വി രജനി, എം നാഗാർജുന, കെ ഗോവർധൻ റെഡ്ഡി, ഉഷ ശ്രീചരൺ എന്നിവരും തിങ്കളാഴ്‌ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

വൈഎസ്ആർ കോൺഗ്രസിൽ നിന്നുള്ള കണക്കനുസരിച്ച്, പുതിയ മന്ത്രിസഭയിൽ ബിസി, എസ്‌ടി, എസ്‌സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 68 ശതമാനം പ്രാതിനിധ്യം ഉണ്ടായിരിക്കും. മന്ത്രിസഭയിലെ വനിതകളുടെ എണ്ണം ഒന്നിൽ നിന്ന് നാലായി ഉയരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more